കൊല്‍ക്കൊത്ത: ബംഗാളിലെ കൊല്‍ക്കത്തയില്‍ ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ദാരുണകഥ വിവരിക്കുമ്പോള്‍ സുപ്രീംകോടതിയില്‍ ചിരിച്ച കപില്‍ സിബലിനെ ശാസിച്ച് സിബിഐയ്ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത. ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ കൂട്ടബലാത്സംഗവും അതേ തുടര്‍ന്നുണ്ടായ മരണവും ലഘൂകരിക്കാന്‍ ശ്രമിക്കുകയായിരുന്നു തൃണമൂല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍.
ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ പെണ്‍കുട്ടിയുടെ കഥ പറഞ്ഞു തുടങ്ങുകയായിരുന്നു സുപ്രീംകോടതിയില്‍ സിബിഐയ്ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്ത. ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ നിന്നും പൊലീസിന് ഒരു ഫോണ്‍ വരുന്നു. ആര് ജി മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി….ഇത്ര പറയുമ്പോഴേക്കും പിന്നാലെ കപില്‍ സിബല്‍ ഇടപെട്ട് കഥ പൂര്‍ത്തിയാക്കാന്‍ തുടങ്ങി. കേസ് ലഘൂകരിച്ച് കാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു കപില്‍ സിബലിന്റെ ഈ ഇടപെടല്‍.
പിന്നീട് കപില്‍ സിബല്‍ കേസ് വിവരിക്കുന്നത് ഇങ്ങിനെയാണ്: “ആര്‍ജി കര് മെഡിക്കല്‍ കോളെജിന്റെ മൂന്നാം നിലയിലുള്ള ഡിപാര്‍ട് മെന്റിനകത്ത് ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് ആരോ വിളിച്ച് പറയുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസര്‍ അങ്ങോട്ട് പോകുന്നു…”
കേസിനെ കപില്‍ സിബല്‍ ഇങ്ങിനെ ലഘൂകരിച്ച് കാണുന്നതില്‍ ദേഷ്യം വന്ന തുഷാര്‍ മേത്ത ഇടപെട്ടു:”ഇത് സാധാരണ ഒരു ഡയറിയല്ല. ഇവിടെ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ടിരിക്കുകയാണ്. പെണ്‍കുട്ടി മനുഷ്യത്വവിരുദ്ധമായും അന്തസ്സില്ലാത്ത രീതിയിലും കൂട്ടബലാത്സംഗത്തിന് ഇരയാവുകയായിരുന്നു. പ്ലീസ്…നിങ്ങള്‍ ഇത് പറയുമ്പോള്‍ ചിരിക്കാതെയെങ്കിലും ഇരിക്കുക…”- തുഷാര്‍ മേത്ത പറഞ്ഞു. സുപ്രീംകോടതി മുറിയില്‍ നടന്ന ഈ വാഗ്വാദം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന കപില്‍ സിബല്‍ അവിടെ നിന്നും രാജിവെച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായത് ഈയിടെയാണ്. കപില്‍ സിബലിന് ഈയിടെ രാജ്യസഭാംഗത്വം മമത ബാനര്‍ജി നല്‍കുകയും ചെയ്തു. ഇതിന്റെ പ്രത്യുപകാരം എന്ന നിലയ്ക്കാണ് അദ്ദേഹം ആര്‍ജി കര് മെഡിക്കല്‍ കോളെജില്‍ നടന്ന ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ മമതയ്ക്ക് അനുകൂലമായി വാദിക്കാന്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: