കൊച്ചി: ഹൃദയാഘാതമടക്കമുള്ള ഹൃദ്രോഗങ്ങളുടെ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവക്കായുള്ള ഏറ്റവും പുതിയ സംവിധാനങ്ങളും മാര്‍ഗരേഖകളും ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സമ്മേളനം 24, 25 തീയതികളില്‍ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടക്കും.
ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. വിനോദ് തോമസ് സമ്മേളനം 24ന് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഡോ. സുരേഷ് കെ., സെക്രട്ടറി ഡോ. അനില്‍ റോബി, ഡോ. അര്‍ഷാദ് എം., ഓര്‍ഗനൈസിങ് ചെയര്മാന് ഡോ. രാജേഷ് ടി., ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. രഞ്ജുകുമാര്‍ ബി.സി. എന്നിവര്‍ സംസാരിക്കും.
മുതിര്‍ന്നവരിലെ ഹൃദ്രോഗം, കീറിമുറിക്കല്‍ ഇല്ലാത്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി, സ്ട്രക്ചറല്‍ ഹൃദ്രോഗത്തിലെ നടപടിക്രമങ്ങള്‍, എക്കോകാര്‍ഡിയോഗ്രഫി തുടങ്ങിയ വിഷയങ്ങളും ഹൃദ്രോഗ ചികിത്സയിലെ പുതിയ മരുന്നുകളും സംബന്ധിച്ച ചര്‍ച്ചകള്‍ രണ്ടു ദിവസങ്ങളിലായി നടക്കുമെന്ന് ഡോ. രഞ്ജുകുമാര്‍ ബി.സി. പറഞ്ഞു. ഹൃദ്രോഗ പ്രതിരോധത്തിലെ (പ്രിവന്റീവ് കാര്‍ഡിയോളജി) ഏറ്റവും പുതിയ കാല്‍വയ്പുകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. അത്യന്താധുനിക കത്തീറ്റര്‍ ചികിത്സകള്‍, ഹൃദയവാല്‍വ് തകരാറുകള്‍, പേസ്മേക്കറുകള് എന്നിവയും മാര്‍ഗരേഖകളും വിദഗ്ധര്‍ വിശദീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: