കോയമ്പത്തൂര്‍: സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് (സേലം/ചെന്നൈ/പുതുച്ചേരി ശാഖകള്‍) വിനായക മിഷന്റെ റിസര്‍ച്ച് ഫൗണ്ടേഷന് കേരളത്തിലെ ലക്ഷ്മി ഹോസ്പിറ്റലുമായി ക്ലിനിക്കല്‍ പരിശീലനം/ഇന്റേണ്‍ഷിപ്പ് & പ്ലേസ്മെന്റ് നല്‍കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
കൊച്ചിയിലും പരിസരത്തുമുള്ള ഏറ്റവും വിശ്വസനീയമായ മെഡിക്കല്‍ കെയര്‍ സ്ഥാപനമാണ് ലക്ഷ്മി ഹോസ്പിറ്റല്‍. ഗൈനക്കോളജി, യൂറോളജി, നിയോനേറ്റോളജി, പീഡിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, ഓര്‍ത്തോപീഡിക്സ് (ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറികള്‍ ഉള്‍പ്പെടെ), വന്ധ്യത, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണം തുടങ്ങിയ എല്ലാ പ്രധാന സ്പെഷ്യാലിറ്റികളിലും ഹോസ്പിറ്റല്‍ ശൃംഖല ഗുണനിലവാരമുള്ള മെഡിക്കല്‍ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നു.
മികച്ച ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നതിനും ഇന്റേണ്‍ഷിപ്പുകളിലൂടെയും മികച്ച പ്ലെയ്സ്മെന്റ് അവസരങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രസക്തമായ മേഖലയില്‍ പ്രായോഗിക പരിജ്ഞാനം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ലക്ഷ്മി ഹോസ്പിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചുവെതെന്ന് സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് ഡീനും ഡയറക്ടറുമായ പ്രൊഫ. ഡോ. ബി. സെന്തില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: