കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു ബാലവേല ചെയ്യിക്കുന്നുണ്ടെന്നും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം എന്‍. സുനന്ദ. ബാലവേല – ബാലവിവാഹം നിര്‍മാര്‍ജന സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കോട്ടയത്തു സംഘടിപ്പിച്ച കര്‍ത്തവ്യ വാഹകരുടെ മേഖലാതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എന്‍. സുനന്ദ.
ഇതരസംസ്ഥാനതൊഴിലാളികള്‍ക്കൊപ്പവും അല്ലാതെയും എത്തുന്ന കുട്ടികളെ വ്യാജതിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു 18 വയസ് പിന്നിട്ടുവെന്നു കാട്ടി തൊഴില്‍ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമം ശക്തമായി നടപ്പാക്കിയാല്‍ മാത്രമേ ബാലവേല പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാവൂ. കമ്മിഷന് അംഗങ്ങളായ ടി.സി. ജലജമോള്‍, ഡോ. എഫ്. വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: