ധാക്ക : നിർബന്ധിത തിരോധാനക്കേസുകൾ അന്വേഷിക്കാൻ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പരിഗണിക്കുമെന്ന് റിപ്പോർട്ട് . മുഹമ്മദ് യൂനസിന്റെ മാധ്യമ വക്താവ് ഷഫീഖുൽ ആലം ആണ് ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റ് 30 ന് മുമ്പ് കമ്മീഷൻ രൂപീകരിക്കാനാണ് നീക്കം.
എല്ലാ തിരോധാനക്കേസുകളെക്കുറിച്ചും ഇടക്കാല സർക്കാർ ഗൗരവമായി കാണുന്നതെന്നും ഷഫികുൽ ആലം പറഞ്ഞു. അന്താരാഷ്‌ട്ര കൺവെൻഷനിൽ ഒപ്പുവെക്കുന്ന കാര്യം ഇടക്കാല സർക്കാരിന്റെ ഉപദേശക സമിതി യോഗത്തിൽ ചർച്ച ചെയ്‌തിട്ടുണ്ട് . ഓഗസ്റ്റ് 30ന് മുമ്പ് ഒപ്പിടാനും ആലോചനയുണ്ട് . നിലവിൽ കൺവെൻഷനിൽ 75 അംഗരാജ്യങ്ങളാണുള്ളത്.ഈ കൺവെൻഷൻ ലോകത്തിലെ ഏത് തട്ടിക്കൊണ്ടുപോകലിനെയും നിയമവിരുദ്ധമായി കണക്കാക്കുകയും അത് തടയാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
‘ ബംഗ്ലാദേശിൽ എത്ര പേരെ കാണാതായി എന്നത് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ മനുഷ്യാവകാശ സംഘടനകൾ പറയുന്നത് 700 ഓളം പേരെ കാണാതായി എന്നാണ്. നിരവധി ആളുകൾ മടങ്ങിയെത്തി . നിരവധി പേർ മരിച്ചു.എന്നാൽ 150-ലധികം പേരെ ഇപ്പോഴും കാണാനില്ല . 1990-കളുടെ മധ്യത്തിൽ കാണാതായ ആളുകളുടെ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്, എന്നാൽ മിക്ക കേസുകളും നടന്നത് 2009-2024 ൽ ഷെയ്ഖ് ഹസീനയുടെ കാലത്താണ്.”- ഷഫീഖുൽ ആലം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: