വാര്‍സോ: പോളണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ് വാര്‍സോയിലെ ഡോബ്രി മഹാരാജ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനകളെയാണു പോളണ്ടിലെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നതെന്നു ശ്രീ മോദി പറഞ്ഞു. പോളണ്ടിലെ വാർസോയിലുള്ള നവനഗർ സ്മാരകത്തിലെ ജാം സാഹെബിൽ പുഷ്പചക്രം അർപ്പിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കിട്ടു.
“നീതിയും സമാധാനവും നിറഞ്ഞ ലോകത്തിന്റെ സുപ്രധാന അടിത്തറയാണു മനുഷ്യത്വവും അനുകമ്പയും. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നു ഭവനരഹിതരായ പോളിഷ് കുട്ടികൾക്ക് അഭയവും പരിചരണവും ഉറപ്പാക്കിയ ജാം സാഹെബ് ദിഗ്‌വിജയ് സിങ്ജി രഞ്ജിത് സിങ്ജി ജഡേജയുടെ മാനുഷിക സംഭാവനയെ വാർസോയിലെ നവനഗർ സ്മാരകത്തിലെ ജാം സാഹെബ് ഉയർത്തിക്കാട്ടുന്നു. പോളണ്ടിൽ ജാം സാഹിബിനെ സ്നേഹപൂർവം വിളിക്കുന്നത് ഡോബ്രി മഹാരാജാ എന്നാണ്.സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു
വാര്‍സോയിലെ ഗുഡ് മഹാരാജാ ചത്വരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്മാരകം, നവനഗറിലെ (ഇന്നത്തെ ഗുജറാത്തിലെ ജാംനഗര്‍) ജാംസാഹെബ് ദിഗ്‌വിജയ്‌സിങ്ജി രഞ്ജിത്‌സിങ്ജി ജഡേജയോടു പോളണ്ടിലെ ജനങ്ങളും ഗവണ്മെന്റും പുലര്‍ത്തുന്ന അഗാധമായ ബഹുമാനത്തിന്റെയും നന്ദിയുടെയും സ്മരണയാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത്, ആയിരത്തിലധികം പോളിഷ് കുട്ടികള്‍ക്ക് അഭയം നല്‍കിയ ജാംസാഹെബ്, ഇന്ന് പോളണ്ടിലെ ഡോബ്രി (നല്ല) മഹാരാജാവായി സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ അഗാധമായ സ്വാധീനം പോളിഷ് ജനതയ്‌ക്കിടയില്‍ നിലനില്‍ക്കുന്നു. ജാംസാഹെബ് അഭയം നല്‍കിയ പോളിഷ് ജനതയുടെ പിന്‍ഗാമികളുമായി സ്മാരകത്തില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
സ്മാരകത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം, ഇന്ത്യയും പോളണ്ടും തമ്മിലുള്ള സവിശേഷമായ ചരിത്രപരമായ ബന്ധം ഉയര്‍ത്തിക്കാട്ടുന്നു, അത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: