തിരുവനന്തപുരം: എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേയ്‌ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റും www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റ ഔട്ട് എടുക്കണം. ഈ ഘട്ടത്തില്‍ ലഭ്യമാകുന്ന അലോട്ട്‌മെന്റ് മെമ്മോ പിന്നീട് ലഭിക്കില്ല. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ എന്നിവയും പ്രോസ്‌പെക്ട്‌സ് ക്ലോസ് 11.7.1-ല്‍ പറഞ്ഞിട്ടുള്ള ബാധകമായ രേഖകളും കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം.
അലോട്ട്‌മെന്റ് പ്രകാരം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്ക് പുതുതായി അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 27 ഉച്ചക്ക് 2 മണിയ്‌ക്കുള്ളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖേനയോ ഹെഡ് പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ അടയ്‌ക്കണം. 27ന് വൈകുന്നേരം 3 മണിക്കുള്ളില്‍ പ്രവേശനം നേടണം. ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്ക് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 24 ഉച്ചക്ക് 2 മണിയ്‌ക്കുള്ളില്‍ അടയ്‌ക്കണം. 24ന് വൈകുന്നേരം 3 മണിക്കുള്ളില്‍ പ്രവേശനം നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: