വിജ്ഞാപനം www.cochinshipyard.in/career ല്‍
ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ ഗ്രാഡുവേറ്റ്, ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസുകളാവാം. 2020 നും 2024 വര്‍ഷത്തിനും ഇടയില്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ നേടിയവര്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസമുള്ളവരാകണം. അപ്രന്റീസ് ആക്ട് പ്രകാരം ഒരുവര്‍ഷത്തേക്കാണ് പരിശീലനം.
ഒഴിവുകള്‍: ഗ്രാഡുവേറ്റ് അപ്രന്റീസ് 69 (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് 12, മെക്കാനിക്കല്‍ 20, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ 6, സിവില്‍ 14, കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി 5, ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിങ് 4, മറൈന്‍ എന്‍ജിനീയറിങ് 4, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഷിപ്പ് ബില്‍ഡിങ് 4). പ്രതിമാസ സ്റ്റൈപ്പന്റ് 12000 രൂപ.
ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ് 71 ഒഴിവുകള്‍ (ഇലക്ട്രിക്കല്‍ 15, മെക്കാനിക്കല്‍ 20, ഇലക്ട്രോണിക്സ് 8, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി 4, സിവില്‍ 10, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് 5, കമേര്‍ഷ്യല്‍ പ്രാക്ടീസ് 9). പ്രതിമാസ സ്റ്റൈപ്പന്റ് 10,200 രൂപ.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/careser ല്‍ ലഭിക്കും. താല്പര്യമുള്ളവര് https://nats.education.gov.in ല്‍ ഓഗസ്റ്റ് 31 നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അപ്രന്റീസ്ഷിപ്പ് രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍ മുതലായ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: