Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍)

Published by
  • ഒഴിവുകള്‍ 64; വിശദവിവരങ്ങള്‍ക്ക് www.cochinshipyard.in/career
  • ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  • പരിശീലനം 2 വര്‍ഷം; സ്‌റ്റൈപ്പന്റ് ഒന്നാംവര്‍ഷം പ്രതിമാസം 14000+4450 രൂപ, രണ്ടാം വര്‍ഷം പ്രതിമാസം 20,000+5000 രൂപ
  • യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60% മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ താല്‍പര്യം, കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈനില്‍ പ്രാവീണ്യം; പ്രായപരിധി 25 വയസ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനികളെ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍) തെരഞ്ഞെടുക്കുന്നു. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ആകെ 64 ഒഴിവുകളുണ്ട് (മെക്കാനിക്കല്‍ 46, ഇലക്ട്രിക്കല്‍ 18). ഒബിസി, എസ്‌സി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഒഴിവുകളില്‍ സംവരണം ലഭിക്കും.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എന്‍ജിനീയറിങ് ഡിപ്ലോമ, ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ്പില്‍ താല്‍പര്യം, കമ്പ്യൂട്ടര്‍ എയിഡഡ് ഡിസൈനില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രായപരിധി 25 വയസ്. 1999 സെപ്തംബര്‍ ഒന്നിന് ശേഷം ജനിച്ചവരാകണം. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും എസ്‌സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 600 രൂപ. ബാങ്ക്ചാര്‍ജ്കൂടി നല്‍കണം. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്/യുപിഐ മുഖാന്തിരം ഫീസ് അടയ്‌ക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cochinshipyard.in/career- ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

സെലക്ഷന്‍: ഒബ്ജക്ടീവ് മാതൃകയിലുളള ഓണ്‍ലൈന്‍ ടെസ്റ്റ്, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ ടെസ്റ്റില്‍ പൊതുവിജ്ഞാനം, ജനറല്‍ ഇംഗ്ലീഷ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടിട്യൂഡ്, വിഷയാധിഷ്ഠിത ചോദ്യങ്ങളുണ്ടാവും. കാഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡ്രോയിങ് തയ്യാറാക്കുകയാണ് പ്രായോഗിക പരീക്ഷയിലുള്ളത്. എന്‍ജിനീയറിങ് ഡിപ്ലോമക്ക് 20 മാര്‍ക്ക്, ഓണ്‍ലൈന്‍ ടെസ്റ്റിന് 50 മാര്‍ക്ക്, പ്രാക്ടിക്കല്‍ ടെസ്റ്റിന് 30 മാര്‍ക്ക് അടക്കം 100 മാര്‍ക്കിനാണ് സെലക്ഷന്‍ നടപടിക്രമം. ഓരോ ഡിസിപ്ലിനിലും പ്രത്യേക റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2 വര്‍ഷത്തെ പരിശീലനം നല്‍കും. സ്‌റ്റൈപ്പന്റ് ഒന്നാം വര്‍ഷം പ്രതിമാസം 14000 രൂപ+എക്‌സ്ട്രാ വര്‍ക്കിന് 4450 രൂപ. രണ്ടാം വര്‍ഷം പ്രതിമാസം 20000 രൂപ +എക്‌സ്ട്രാ വര്‍ക്കിന് 5000 രൂപ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ മികവിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയേക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by