കന്യാകുമാരി : തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി തസ്മിദ് തംസുമിനായി(13) തെരച്ചില്‍ ശക്തമായി പുരോഗമിക്കുന്നു.കന്യാകുമാരി എസ്പിയോട് കൂടുതല്‍ ലോക്കല്‍ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതായി തിരുവനന്തപുരം കമ്മീഷണര്‍ പറഞ്ഞു.കുട്ടി ചെന്നൈയിലേക്കോ അസമിലേക്കോ പോയിരിക്കാനുളള സാധ്യത പൊലീസ് തളളിയില്ല.കന്യാകുമാരിയില്‍ നിന്ന് അസമിലേക്ക് പോകുന്ന വിവേക് എക്സ്പ്രസിലോ ചെന്നൈ എഗ്മൂറിലേക്ക് പോകുന്ന ട്രെയിനിലോ പെണ്‍കുട്ടി കയറിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം. അന്വേഷണത്തിനായി പൊലീസ് സംഘം അസമിലേക്ക് പോകും.കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല.
നേരത്തേ കുട്ടി ട്രെയിനില്‍ നാഗര്‍കോവില്‍ സ്റ്റേഷനിലെത്തി വെളളമെടുത്ത ശേഷം വീണ്ടും അതേ ട്രെയിനില്‍ തന്നെ കയറിയെന്നാണ് വിവരം ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3.03ന് ആണ് കുട്ടി നാഗര്‍കോവില്‍ സ്റ്റേഷനിലിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് ഈ വിവരം നല്‍കിയത്. സി സി ടി വി ദൃശ്യങ്ങളിലും കുട്ടി നാഗര്‍കോവിലില്‍ ഇറങ്ങിയെന്നത് വ്യക്തമാണ്. ട്രെയിനില്‍ വച്ച് കുട്ടി കരയുന്നത് കണ്ട് സഹയാത്രികയായിരുന്ന വിദ്യാര്‍ഥിനി പകര്‍ത്തിയ ചിത്രവും പുറത്തു വന്നു.
അതിനിടെ പെണ്‍കുട്ടി കന്യാകുമാരിയിലെത്തിയെന്ന വിവരവും ലഭിച്ചു. ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയെ കണ്ടെന്ന വിവരം നല്‍കിയത്.പെണ്‍കുട്ടിയുടെ സഹോദരന് ചെന്നൈയിലുണ്ട്. എന്നാല്‍ അവിടെ എത്തിയിട്ടില്ലെന്നാണ് സഹോദരന് വെളിപ്പെടുത്തിയത്.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളുടെ മകളാണ് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വീട് വിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: