ന്യൂഡൽഹി : ഭരണമാറ്റം മുതൽ, ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ ചെലവുകളെ പറ്റി ടിഡിപി സർക്കാർ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. ജഗൻ സർക്കാർ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് പരാതി. ഇപ്പോഴിതാ ജഗൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് 3.6 കോടി രൂപ എഗ്ഗ് പഫ്സിന് ചിലവഴിച്ച കാര്യം പുറത്ത് വന്നിരിക്കുകയാണ്.
2019-24 കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ പ്രതിവർഷം ശരാശരി 72 ലക്ഷം മുട്ട പഫ്സ് കഴിച്ചതായാണ് ആരോപണം . അഞ്ച് വർഷം കൊണ്ട് ഈ ചെലവ് 3.6 കോടി രൂപയിലെത്തി. അഞ്ച് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ 18 ലക്ഷം മുട്ട പഫ്സ് വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രതിദിനം ചിലവായത് 993 മുട്ട പഫ്സ് . ജഗൻ മോഹൻ സർക്കാരിനെതിരെ ഉയരുന്ന ഈ ആരോപണങ്ങൾക്ക് ‘എഗ് പഫ് സ്കാൻഡൽ’ എന്നാണ് പേരിട്ടിരിക്കുന്നത്.
അഴിമതി പുറത്ത് വന്നതിന് പിന്നാലെ ഈ വാർത്തകൾ തെറ്റാണെന്ന് വൈഎസ്ആർസിപി ട്വീറ്റ് ചെയ്തിട്ടുണ്ട്. ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ടിഡിപി ബോധപൂർവം ചെളിവാരിയെറിയുകയാണെന്നാണ് വൈഎസ്ആർസിപിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: