ഗോപാൽ ഗഞ്ച് : തടവുപുള്ളിയുടെ സ്വകാര്യഭാഗത്ത് നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് ഒരടി നീളവും ഒരിഞ്ച് കനവുമുള്ള പ്ലാസ്റ്റിക് പൈപ്പ് . ബീഹാറിലെ മണ്ഡല് ജയിലിൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരനെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അൾട്രാസൗണ്ട് സ്കാനിംഗിൽ മലദ്വാരം മുതൽ നട്ടെല്ല് വരെ നീളമുള്ള പൈപ്പ് കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി.
രോഗിയുടെ അവസ്ഥ ഗുരുതരമായതോടെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി .അവിടെ ഏറെ പണിപ്പെട്ടാണ് ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ നടത്തി രോഗിയുടെ ശരീരത്തിൽ നിന്ന് പ്ലാസ്റ്റിക് പൈപ്പ് പുറത്തെടുത്തത്. നിലവിൽ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ് . തടവുകാരൻ സ്വയം പൈപ്പ് സ്വകാര്യഭാഗത്ത് കയറ്റിയതാണെന്ന് പൊലീസ് പറഞ്ഞു.മലദ്വാരത്തിൽ പൈപ്പ് കയറ്റിയ ശേഷം പൈപ്പ് സ്വയം നീക്കം ചെയ്യാൻ ശ്രമിച്ചു. ഈ സമയത്ത് പൈപ്പ് കൂടുതൽ ഉള്ളിലേക്ക് പോയി. വേദന വർധിക്കാൻ തുടങ്ങിയപ്പോഴാണ് ജയിലിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.
നേരത്തെ, പിടിക്കപ്പെടുമെന്ന ഭയത്താൽ, ഒരു തടവുകാരൻ തന്റെ മൊബൈൽ ഫോൺ വിഴുങ്ങുകയും പിഎംസിഎച്ചിലേക്ക് റഫർ ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: