ലക്നൗ : അഴിമതി തടയാൻ ശക്തമായ നീക്കവുമായി യോഗി സർക്കാർ .സ്വത്ത് വിവരങ്ങൾ സർക്കാരിന് നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം മരവിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച പോർട്ടലിൽ ആസ്തി വിവരങ്ങൾ നൽകിയവർക്ക് മാത്രം ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകണമെന്ന് എല്ലാ വകുപ്പ് മേധാവികൾക്കും സർക്കാർ നിർദ്ദേശം നൽകി.
സർക്കാരിന്റെ ഈ ഉത്തരവിന് പിന്നാലെ എല്ലാ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഊർജ്ജിതമായി സ്വത്ത് വിവരങ്ങൾ നൽകാനുള്ള നീക്കത്തിലാണ് . യുപിയിലെ സർക്കാർ വകുപ്പുകളിൽ നിയമിതരായ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുടെ സ്ഥാവര, സ്വത്തുക്കളുടെ എല്ലാ വിശദാംശങ്ങളും 2023 ഡിസംബർ 31-നകം ഹ്യൂമൻ റിസോഴ്സ് പോർട്ടലിൽ സമർപ്പിക്കാൻ 1956ലെ പെരുമാറ്റ ചട്ടങ്ങളിലെ റൂൾ 2 4 പ്രകാരം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ തീയതി പിന്നീട് 2024 ജൂൺ 30 വരെയും , ആഗസ്റ്റ് 31 വരെയും നീട്ടി നൽകുകയായിരുന്നു . എന്നിട്ടും വിവരങ്ങൾ നൽകാത്തവർക്കാണ് ശമ്പളം നൽകരുതെന്ന് നിർദേശിച്ചിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: