കോഴിക്കോട്: ‘തൃശൂർ ആർഎസ്എസിന് കൊടുത്ത നയ വഞ്ചകൻ’ എന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി കോഴിക്കോട് നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപന് കോഴിക്കോട് അടങ്ങുന്ന മലബാറിന്റെ ചുമതല നൽകിയതില്‍ പ്രതിഷേധിച്ചാണ് ഫ്ലെക്സ് ബോർഡുകൾ ഉയർന്നത്. ‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ടെന്നും ബോർഡുകളിലുണ്ട്.
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ആദ്യം ടി.എന്‍. പ്രതാപനായിരുന്നു. പിന്നീട് അദ്ദേഹത്തിന് പകരം കെ. മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ഇവിടെ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തിയ ടി.എൻ. പ്രതാപനാണെന്ന് നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: