Cricket

വനിതാ ടി20 ലോകകപ്പ് ബംഗ്ലാദേശില്‍ നിന്ന് യുഎഇയിലേക്ക് മാറ്റി

Published by

ദുബായ്;വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബംഗ്ലാദേശില്‍ നിന്ന് യുഎഇയിലേക്ക് മാറ്റി. ദുബായിലും ഷാര്‍ജയിലും ഒക്ടോബര്‍ 3 മുതല്‍ 20 വരെ ടൂര്‍ണമെന്റ് നടക്കും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാറ്റം അംഗീകരിച്ചു. ഔപചാരികമായി ആതിഥേയത്വം തുടരും. 2022 ഏഷ്യാ കപ്പും സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ട് മാസമായി ബംഗ്ലാദേശില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാഷ്‌ട്രീയ കലാപത്തിനിടയില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ്് ടൂര്‍ണമെന്റിനെ യുഎഇയിലേക്ക് മാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: WOMEN T 20