ആലപ്പുഴ: ഹരിപ്പാട് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. എടത്വാ നെടുവംമാലില്‍ എം സി ഭവനില്‍ ദേവരാജന്റെ ഏക മകന് ദീപു ആണ് മരിച്ചത്. ഹരിപ്പാട് വീയപുരം റോഡില്‍ വീയപുരം ഹൈസ്കൂളിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. മാതാവ് സിന്ധുവിന്റെ കുടുംബ വീടായ ഹരിപ്പാട്ട് നിന്ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വീയപുരം പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: