മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സമ്പന്നൻ ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ പേരും ഉൾപ്പെടുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമ ദീര്ഘകാലത്തെ കഠിനാധ്വാനത്തിലൂടെ ഇന്ന് കമ്പനിയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. നിലവിൽ 1,76,3000 കോടി രൂപയാണ് റിലയൻസിന്റെ വിപണി മൂലധനം. ഇത്രയും വലിയ ഒരു കമ്പനിയുടെ തലപ്പത്തിരിക്കുമ്പോൾ മുകേഷ് അംബാനിയുടെ പ്രതിഫലം എന്താവും എന്നോർത്ത് പലരും അത്ഭുതപ്പെടാറുണ്ട് . എന്നാൽ റിലയൻസിൽ മുകേഷ് അംബാനിയെക്കാൾ കൂടുതൽ സമ്പാദിക്കുന്ന ഒരാൾ ഉണ്ടെന്നറിഞ്ഞാൽ നിങ്ങൾ തിലേറെ അത്ഭുതപ്പെടും. അതെ , സത്യമാണ്.
അംബാനി കുടുംബത്തിലെ ഏതൊരു അംഗത്തേക്കാളും കൂടുതൽ പ്രതിഫലം ഈ വ്യക്തിക്ക് ലഭിക്കുന്നു. അദ്ദേഹമാണ് നിഖിൽ മെസ്വാനി. റിലയൻസ് ഇൻഡസ്ട്രീസിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജീവനക്കാരനാണ് അദ്ദേഹം. 24 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. മുകേഷ് അംബാനിയുടെ ശമ്പളം 15 കോടി. എന്നിരുന്നാലും, കൊറോണ കാലയളവിനുശേഷം മുകേഷ് അംബാനി ഒരു രൂപ പോലും ശമ്പളമായി എടുത്തിട്ടില്ല.
മുകേഷ് അംബാനിയുടെ ഉപദേഷ്ടാവും, അദ്ധ്യാപകനുമായിരുന്ന രസിക്ഭായുടെ മകനാണ് നിഖിൽ . മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നപ്പോൾ രസിക്ഭായ് കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും പഠിപ്പിച്ചു. ധീരുഭായ് അംബാനിയുടെ അനന്തരവൻ രസിക്ഭായ്. റിലയൻസ് ഇൻഡസ്ട്രീസ് രൂപീകരിക്കുമ്പോൾ രസിക്ഭായ് ഡയറക്ടറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: