പലസ്തീന്റെ ആശങ്കകൾ അവഗണിച്ച് ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാൽ താൻ കൊല്ലപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. യുഎസ് കോൺഗ്രസ് അംഗങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായങ്ങൾ പറഞ്ഞതെന്നാണ് റിപ്പോർട്ട് .
ഈജിപ്ത് മുൻ പ്രസിഡൻ്റ് അൻവർ സാദത്തിന്റെ സംരക്ഷണത്തിന്റെ കാര്യത്തിൽ അമേരിക്ക എന്ത് ചെയ്തുവെന്നും അദ്ദേഹം കോൺഗ്രസ് അംഗങ്ങളോട് ചോദിച്ചതായി പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
1981ൽ അൻവർ ചില ഭീകരരുടെ വെടിയേറ്റ് മരിച്ചു. മരണത്തെ ഭയന്നെങ്കിലും ഇസ്രായേലുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സൗദി അറേബ്യക്ക് അമേരിക്കയും നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിരോധ ഇടപാടുകൾ, സിവിൽ ആണവ പദ്ധതികൾ, സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: