ന്യൂദല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ വിദേശകാര്യമന്ത്രി ഡോ. അര്‍സു റാണ ദ്യൂബ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
നേപ്പാളിന്റെ വിദേശകാര്യമന്ത്രിയായി നിയമിതയായ ഡോ. ദ്യൂബയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇരുപക്ഷവും തമ്മിലുള്ള ഉന്നതതല ഇടപെടലുകള്‍ക്കു വേഗം കൂട്ടുന്നതിനെ ശ്ലാഘിക്കുകയും ചെയ്തു. ഉഭയകക്ഷിബന്ധത്തിലെ ഈ ഇടപെടലുകളുടെ ഗുണപരമായ സ്വാധീനം എടുത്തുപറഞ്ഞ അദ്ദേഹം, ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്നാമതു ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.
‘അയല്‍ക്കാര്‍ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിനും നേപ്പാളിനായി ഏറ്റെടുത്ത വിവിധ വികസന സഹകരണ സംരംഭങ്ങള്‍ക്കും വിദേശകാര്യ മന്ത്രി ദ്യൂബ പ്രധാനമന്ത്രിക്കു നന്ദി പറഞ്ഞു. ഇന്ത്യനേപ്പാള്‍ ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ അറിയിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കാനുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ ക്ഷണക്കത്ത് പ്രധാനമന്ത്രി മോദിക്ക് അവര്‍ കൈമാറി. നയതന്ത്രമാര്‍ഗങ്ങളിലൂടെ തീരുമാനിക്കാനാകുന്ന, പരസ്പരം സൗകര്യപ്രദമായ തീയതികളില്‍ നേപ്പാള്‍ സന്ദര്‍ശനത്തിനുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: