ന്യൂഡല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ന് സന്ദര്‍ശനം ഈ മാസം 23 ന് ആരംഭിക്കും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യുക്രെയ്ന് സന്ദര്‍ശിക്കുന്നത്.
യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. യുക്രെയിന്- റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ സന്ദര്‍ശനമെന്ന നിലയില്‍ വലിയ പ്രസക്തിയുണ്ട് ഈ സന്ദര്‍ശനത്തിന്.
കൂടിയാലോചനകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്.ആ നിലപാടില്‍ തന്നെയാണ് രാജ്യം ഇപ്പോഴും നില്ക്കുന്നതെന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: