തിരുവനന്തപുരം: ഹേമ കമ്മീഷന് ഇത്രയും കലാം പുറത്തു വിടാതെ മൂടിവെച്ചത് വേട്ടക്കാരുടെ സ്വാധീനവലയില്‍ തന്നെയാണ് സര്‍ക്കാരും എന്നത് സൂചിപ്പിക്കുന്നു എന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്. കേരളത്തില്‍ അത്യന്തം ഗുരുതരമായ സ്ത്രീപീഡക മാഫിയാ സ്വാധീനമാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നതെന്നും നിവേദിത പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടിലെ ഇരകളെ കുറിച്ചോ അല്ലെങ്കില്‍ സാക്ഷികളെ കുറിച്ചോ മറച്ചു വെക്കേണ്ട ഉത്തരവാദിത്വം നിയമപരമായി എല്ലാവര്ക്കും ഉണ്ട് പക്ഷെ വേട്ടക്കാര്‍ക്ക് സംരക്ഷണം നല്കാന് എന്ത് ബാധ്യതയാണ് സര്‍ക്കാരിന്നുള്ളത് എന്ന് വ്യക്തമാക്കണം.
സ്ത്രീ വിരുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ പോലും കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടവരാണ് ഭരണാധികാരികള്‍ എന്നത് അവര്‍ മറന്നുപോയത് ഗുരുതര കൃത്യവിലോപമാണ്. അതുകൊണ്ട് തന്നെ അവരാപദവിയില് തുടരുവാന്‍ അര്‍ഹരല്ല എന്നും സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം.
വേട്ടക്കാര്‍ക്കെതിരെ നടപടി ഇല്ലാ എങ്കില്‍ അവരെ ജനം കൈകാര്യം ചെയ്യും എന്നും അഡ്വ നിവേദിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: