പത്തനംതിട്ട: ബലാത്സംഗ കേസ് എടുത്തതിന് പിന്നാലെ മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി.പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) ആണ് പിടിയിലായത്.
കേസെടുത്ത് നാല് മാസത്തിനുശേഷമാണ് ഇയാള്‍ പിടിയിലായത്. യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങള്‍ ലിജുവിനെ മര്‍ദ്ദിച്ചിരുന്നു.
അതിന് ചികിത്സയിലിരിക്കെയാണ് അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോയത്.മോഷ്ടാവ് എന്ന സംശയത്തില്‍ ആറന്മുള പൊലീസാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇലവുംതിട്ട പൊലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് എന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: