- റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in- ല്‍
- ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 16 വരെ
- തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു അടക്കം 21 ആര്ആര്ബികളാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്
റെയില്‍വേ പാരാമെഡിക്കല്‍ വിഭാഗത്തിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം (സിഇഎന്‍ നം. 04/2024) റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെ വെബ്സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ തിരുവനന്തപുരം ആആര്ബിയുടെ www.rrbthiruvananthapuram.gov.in ലും ലഭ്യമാകും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു അടക്കം ഇന്ത്യയൊട്ടാകെ 21 ആര്ആര്ബികളാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകളും ഒഴിവുകളും: ഡയറ്റീഷ്യന് 5, നഴ്സിങ് സൂപ്രണ്ട് 713, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് 4, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 7, ഡന്റല്‍ ഹൈജീനിസ്റ്റ് 3, ഡയാലിസിസ് ടെക്നീഷ്യന് 20, ഹെല്‍ത്ത് ആന്റ് മലേറിയ ഇന്‍സ്പെക്ടര്‍ ഗ്രേഡ് 3, ഒഴിവുകള്‍ 126, ലാബറട്ടറി സൂപ്രണ്ട് ഗ്രേഡ്-3 -27, പെര്‍ഫ്യൂഷനിസ്റ്റ് 2, ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ്-2-20, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് 2, കാത്ത ലാബ് ടെക്നീഷ്യന് 2, ഫാര്‍മസിസ്റ്റ് (എന്‍ട്രി ഗ്രേഡ്) 246, റേഡിയോഗ്രാഫര്‍/എക്സ്റേ ടെക്നീഷ്യന് 64, സ്പീച്ച് തെറാപ്പിസ്റ്റ് 1, കാര്‍ഡിയാക് ടെക്നീഷ്യന് 4, ഓപ്ടോമെട്രിസ്റ്റ് 4, ഇസിജി ടെക്നീഷ്യന് 13, ലാബറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 -94, ഫീല്‍ഡ് വര്‍ക്കര്‍ 19. വിവിധ തസ്തികകളിലായി ആകെ 1376 ഒഴിവുകളാണ് നിലവിലുള്ളത്. ഒരാള്‍ക്ക് ഏതെങ്കിലുമൊരു ആര്‍ആര്‍ബിയിലേക്ക് ഓണ്‍ലൈനായി ഒറ്റ അപേക്ഷ മാത്രമേ സമര്‍പ്പിക്കാനാവൂ.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പളം, സംവരണം മുതലായ സമഗ്ര വിവരങ്ങള്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനത്തില്‍ ലഭിക്കും. അപേക്ഷ/പരീക്ഷാ ഫീസ് 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്, വനിതകള്‍, ട്രാന്സ്ജന്ഡര്, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഒബിസി നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. ഓഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുള്ളവരായിരിക്കണം. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്ക് പരീക്ഷാ ഫീസ് തിരികെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: