ലക്നൗ : മുത്തലാഖിനെയും , നിക്കാഹ് ഹലാലയെയും ഭയന്ന് മുസ്ലീം യുവതി സനാതനധർമ്മം സ്വീകരിച്ചു. ഉത്തർപ്രദേശിലെ പിലിബിത്ത് നിവാസിയായ ഹിന ബി ഖാനാണ് ഹിന്ദുമതം സ്വീകരിച്ചത് .
തന്റെ പങ്കാളിയായ പ്രേംശങ്കർ ഗുപ്തയ്ക്കൊപ്പമാണ് ബറേലിയിലെ ഒരു ആശ്രമത്തിൽ വച്ച് ഹിന ഹിന്ദുമതം സ്വീകരിച്ചത് . മതം മാറിയതിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് കടുത്ത ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹിന പോലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.പിലിഭിത്തിലെ പുരൻപൂരിൽ നിന്നുള്ള മുംതാസ് ഖാന്റെ മകളാണ് ഹിന . ഭർത്താവ് പ്രേംശങ്കർ ഗുപ്ത, ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിതാർഗഞ്ചിലെ സിസോണ ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
ബറേലിയിലെ ജില്ലാ മജിസ്ട്രേറ്റിനും സീനിയർ പോലീസ് സൂപ്രണ്ടിനും സമർപ്പിച്ച സത്യവാങ്മൂലത്തിൽ, താൻ സ്വമനസാലെയാണ് സനാതനധർമ്മം സ്വീകരിച്ചതെന്ന് ഹിന പറയുന്നു..
ഹിന്ദുവിശ്വാസികളായിരുന്ന തന്റെ പൂർവ്വികർ മുഗൾ അധിനിവേശ ഭീഷണിയിൽ ഭയന്ന് ഇസ്ലാം മതം സ്വീകരിച്ചതാണെന്നും പ്രിയങ്കയായി മാറിയ ഹിന പറയുന്നു. ഹിന്ദു ദേവതകളെ ആരാധിക്കുകയും ഇസ്ലാമിനുള്ളിലെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ ഹിന വിമർശിക്കുകയും ചെയ്തു, പ്രത്യേകിച്ച് മുത്തലാഖ്, ഹലാല തുടങ്ങിയ ആചാരങ്ങളെ അപലപിച്ചു. മതം മാറാനുള്ള തന്റെ തീരുമാനം സ്വമേധയാ എടുത്തതാണെന്നും പ്രിയങ്ക വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: