ഇന്ന്,ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതര പശ്നങ്ങളാണ്. ഭാരതം ഇക്കാര്യത്തില്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചു. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പുതിയ ശക്തി പകര്‍ന്നുകൊണ്ട് ഈ മേഖലയിലെ ഊര്‍ജ്ജ ശ്രമങ്ങള്‍ ഗണ്യമായി പുരോഗമിച്ചു. വരും വര്‍ഷങ്ങളില്‍ നാം ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം എന്ന ഭാവിയിലേക്ക് നീങ്ങുകയാണ്. ജി-20 രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് നമ്മുടെ പൗരന്മാര് നേടിയെടുത്തു. പാരീസ് ഉടമ്പടി ലക്ഷ്യങ്ങള്‍ ഏതെങ്കിലും ജി-20 രാജ്യം നിശ്ചിത സമയത്തിലും മുന്നേ നേടിയിട്ടുണ്ടെങ്കില്‍ അത് ഭാരതമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ കൈവരിക്കുകയും 2030 ഓടെ 500 ജിഡബ്ല്യു പുനരുപയോഗ ഊര്‍ജം എന്ന ലക്ഷ്യത്തിലെത്താന്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുത പദ്ധതി പുതിയ ശക്തി പ്രദാനം ചെയ്യാന്‍ സജ്ജമാണ്. അതിന്റെ പ്രയോജനം നമ്മുടെ രാജ്യത്തെ ശരാശരി കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇടത്തരക്കാര്‍ക്ക്, അവരുടെ വൈദ്യുതി ബില്ലുകള്‍ സൗജന്യമാകുമ്പോള്‍ അനുഭവപ്പെടും. ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരികയാണ്. പ്രധാനമന്ത്രി സൂര്യ ഘര്‍ യോജനയ്ക്ക് കീഴില്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കും ഇന്ധനച്ചെലവ് കുറയ്ക്കാനാകും.
1857-ലെ സ്വാതന്ത്ര്യസമരത്തിനു മുമ്പുതന്നെ നമ്മുടെ നാട്ടിലെ ഒരു ഗോത്ര യുവാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉറച്ചുനിന്നു. 20-22 വയസ്സുള്ളപ്പോള്‍, അദ്ദേഹം അവരെ നിര്‍ഭയം വെല്ലുവിളിച്ചു. ഇന്ന് അദ്ദേഹം ഭഗവാന് ബിര്‍സ മുണ്ടയായി ആരാധിക്കപ്പെടുന്നു. ഭഗവാന് ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോട് അടുക്കുമ്പോള്‍, നമുക്ക് അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാം. ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, സമൂഹത്തോടുള്ള നമ്മുടെ സംവേദനക്ഷമതയും അനുകമ്പയും കൂടുതല്‍ ആഴത്തിലാകട്ടെ.
നാം നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുകയും കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പുരോഗതിയെ അഭിനന്ദിക്കാന്‍ കഴിയാത്ത ചില വ്യക്തികളുണ്ട്. സ്വന്തം ക്ഷേമത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്തവരും മറ്റുള്ളവരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കാത്തവരും. വികലമായ ചിന്താഗതിയുള്ള അത്തരം വ്യക്തികള്‍ ആശങ്ക ഉളവാക്കുന്നു. നിരാശയില്‍ മുങ്ങിയ ഇവരെ രാജ്യം ഒഴിവാക്കണം. അത്തരം ഒരു കൂട്ടം വ്യക്തികള്‍, സ്വന്തം നിഷേധാത്മകത കൊണ്ട് ഇത്തരത്തില്‍ വിഷാംശം പരത്തുമ്പോള്‍, അത് അരാജകത്വത്തിലേക്കും നാശത്തിലേക്കും ഗുരുതര തിരിച്ചടികളിലേക്കും നയിക്കുന്നു. ഈ ഭീഷണി രാജ്യം തിരിച്ചറിയണം.
ബുദ്ധന്റെ നാടാണ് ഭാരതം. യുദ്ധം നമ്മുടെ വഴിയല്ല. അതുകൊണ്ട് ലോകം ആശങ്കപ്പെടേണ്ടതില്ല. ഭാരതം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ഭാരതത്തിന്റെ മൂല്യങ്ങളും ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവും ആഗോള സമൂഹം മനസ്സിലാക്കണം. നമ്മെ ഒരു ഭീഷണിയായി കാണരുത്. മനുഷ്യരാശിയുടെ ക്ഷേമത്തിന് സംഭാവന ചെയ്യാന്‍ കരുത്തുള്ള ഒരു നാടിന് പ്രതിസന്ധിയായേക്കാവുന്ന തന്ത്രങ്ങള്‍ അവലംബിക്കരുത്. എന്നാല്‍, എത്ര വെല്ലുവിളികള്‍ നേരിട്ടാലും അവയെ നേരിടുകയെന്നത് ഭാരതത്തിന്റെ രീതിയാണ്. 140 കോടി പൗരന്മാരുടെ വിധിയുടെ പരിവര്‍ത്തനത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുമായി സാധ്യമായതെല്ലാം ചെയ്യും.
അഴിമതിക്കാരോട് സന്ധിയില്ല
സാമൂഹ്യഘടനയിലെ മാറ്റങ്ങള്‍ ചിലപ്പോള്‍ ഗൗരവതരമായ വെല്ലുവിളികളിലേക്ക് നയിച്ചേക്കാം. അഴിമതിയുടെ ചിതലരിച്ച വ്യവസ്ഥിതി ഓരോ പൗരനെയും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. എല്ലാ തലങ്ങളിലെയും അഴിമതി സാധാരണക്കാരന്റെ വ്യവസ്ഥിതിയിലുള്ള വിശ്വാസം തകര്‍ത്തു. അതുകൊണ്ടാണ് അഴിമതിക്കെതിരെ വ്യാപകയുദ്ധത്തിന് തുടക്കമിട്ടത്. ഈ പോരാട്ടത്തിന് വിലകൊടുക്കേണ്ടി വരുമായിരിക്കും. എന്റെ പ്രശസ്തി നഷ്ടപ്പെടുത്തിയേക്കാം. പക്ഷേ ഒരു പ്രശസ്തിയും രാഷ്ട്രത്തേക്കാള്‍ പ്രധാനമല്ല; എന്റെ ഒരു സ്വപ്നത്തിനും രാജ്യത്തിന്റെ സ്വപ്നങ്ങളേക്കാള് വലുതാകാനും കഴിയില്ല. അതിനാല്‍, അഴിമതിക്കെതിരായ പോരാട്ടം തികഞ്ഞ ആത്മാര്‍ത്ഥതയോടെയും വേഗത്തിലും തുടരുകയും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.
ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മനസ്സിലാക്കുന്നു, പ്രത്യേകിച്ചും ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമീപ്യം കണക്കിലെടുക്കുമ്പോള്‍. അവിടെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് പ്രത്യാശിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷയാണ് നമ്മുടെ 140 കോടി പൗരന്മാരുടെ പ്രഥമപരിഗണന. അയല്‍ രാജ്യങ്ങള്‍ സന്തുഷ്ടിയുടെയും സമാധാനത്തിന്റെയും പാത പിന്തുടരണമെന്നാണ് ഭാരതം എപ്പോഴും ആഗ്രഹിക്കുന്നത്. സമാധാനത്തോടുള്ള പ്രതിബദ്ധത നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. നാം മാനവിക ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ചവരാണെന്നതിനാല്‍ വരുംനാളുകളില്‍ നമ്മുടെ നല്ല ചിന്തകള്‍ ബംഗ്ലാദേശിനെ അതിന്റെ വികസന യാത്രയില്‍ അനുഗമിച്ചുകൊണ്ടേയിരിക്കും.
ഭാരത ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഭരണഘടന അനുശാസിക്കുന്ന കടമകളില്‍ പൗരന്മാര് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിര്‍ണായകമാണ്. കടമയെക്കുറിച്ച് പറയുമ്പോള്‍ രാജ്യത്തെ പൗരന്മാരുടെ മേല്‍ മാത്രം ഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ ഉത്തരവാദിത്തം പൗരന്മാര്‍ക്കപ്പുറം കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒപ്പം പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍, തുടങ്ങി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നിരുന്നാലും, 140 കോടി പൗരന്മാരും തങ്ങളുടെ കടമകള്‍ തിരിച്ചറിയേണ്ടതും അനിവാര്യമാണ്.
മതേതര സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കും
രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന്റെ പ്രശ്നം സുപ്രീം കോടതി ആവര്‍ത്തിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്. നിലവിലെ സിവില്‍ കോഡ് വിവേചനപരവും സാമുദായിക സിവില്‍ കോഡുമായി സാമ്യമുള്ളതുമാണെന്ന രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗം പേരുടെയും ചിന്തയെ പ്രതിഫലിപ്പിക്കുന്ന നിരവധി ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഈ മാറ്റത്തിനായി സുപ്രീം കോടതി വാദിക്കുന്നതുപോലെ ഈ വിഷയത്തില്‍ നാം വിപുലമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. നമ്മുടെ ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കേണ്ടതുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും നാം സ്വാഗതം ചെയ്യണം. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുകയും വിവേചനം വളര്‍ത്തുകയും ചെയ്യുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ല. അതുകൊണ്ട്, രാജ്യം മതേതര സിവില്‍ കോഡ് ആവശ്യപ്പെടേണ്ട സമയമാണിതെന്ന് ഉറപ്പിച്ചു പറയുന്നു. 75 വര്‍ഷത്തെ സാമുദായിക സിവില്‍ കോഡിന് ശേഷം, ഒരു മതേതര സിവില്‍ കോഡിലേക്ക് നീങ്ങുന്നത് നിര്‍ണായകമാണ്. ഈ മാറ്റത്തിന്റെ സാക്ഷാത്കാരം മതപരമായ വിവേചനം ഇല്ലാതാക്കുകയും സാധാരണ പൗരന്മാര്ക്ക് സമൂഹത്തില്‍ അനുഭവപ്പെടുന്ന വിടവ് നികത്തുകയും ചെയ്യും.
യുവാക്കള്‍ക്കായി ‘മൈ ഭാരത്’ സംരംഭം
രാജ്യത്തെയും രാഷ്ട്രീയത്തെയും, വംശീയ രാഷ്ട്രീയത്തില്‍ നിന്നും ജാതീയതയില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇന്ന് എന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാര്‍ ‘മൈ ഭാരത്’ സംരംഭത്തിന്റെ ഭാഗമായതായി കാണുന്നു. അത് വളരെ നന്നായി രേഖപ്പെടുത്തിയിരിക്കുന്നു. ‘മൈ ഭാരത്’ സംരംഭത്തിന് നിരവധി ദൗത്യങ്ങളുണ്ട്. ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയ ജീവിതത്തിലേക്ക് ജനപ്രതിനിധികളാക്കി എത്രയും വേഗം കൊണ്ടുവരിക എന്നതാണ് ഈ ദൗത്യങ്ങളിലൊന്ന്. രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത കുടുംബങ്ങളിലെ ഒരു ലക്ഷം യുവാക്കളെയാണ് ആദ്യഘട്ടത്തില്‍ മുന്നോട്ടുകൊണ്ടുവരാനാഗ്രഹിക്കുന്നത്. കുടുംബങ്ങളില്‍ രാഷ്ട്രീയ ചരിത്രമില്ലാത്ത പുതിയ യുവാക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതോടെ ജാതീയതയില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും മോചിതരാകാനും അതുവഴി ജനാധിപത്യത്തെ സമ്പന്നമാക്കാനും നമുക്കാവും. ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമായി മാറുകയും ചെയ്യും. ഇന്ന് മൂന്ന് മാസമോ ആറുമാസമോ കൂടുമ്പോള്‍ രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതിനാല്‍ ഏത് പദ്ധതിയെയും തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് എളുപ്പമായി മാറിയിരിക്കുന്നു. ഏതൊരു പദ്ധതി പ്രഖ്യാപിക്കുമ്പോഴും അത് തെരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ചാണ് മാധ്യമങ്ങളില്‍ കാണാനാവുന്നത്. എല്ലാ പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പിന്റെ നിറം നല്കുന്നു. ഇതുവഴി രാജ്യത്ത് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരിക്കും. ഒരു സമിതി വളരെ നല്ലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഉള്‍ക്കൊള്ളാന്‍ രാജ്യം മുന്നോട്ട് വരേണ്ടതുണ്ട്. ഭാരതത്തിന്റെ പുരോഗതിക്കായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും സാധാരണക്കാര്‍ക്ക് രാജ്യത്തെ വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കാനും മുന്നോട്ട് വരണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും രാജ്യത്തിന്റെ ഭരണഘടന മനസ്സിലാക്കുന്നവരോടും ത്രിവര്‍ണ പതാക സാക്ഷിയായി ഈ ചുവപ്പ് കോട്ടയുടെ പശ്ചാത്തലത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്തിനായി നാം കാണുന്ന സ്വപ്നങ്ങള്‍ വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഞാന്‍ മൂന്ന് മടങ്ങ് വേഗത്തിലും വ്യാപ്തിയിലും മൂന്ന് മടങ്ങ് കഠിനാധ്വാനം ചെയ്യും. എന്റെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടിയാണ്; ഓരോ സെക്കന്റും രാജ്യത്തിനായി സമര്‍പ്പിക്കുന്നു; എന്റെ അസ്തിത്വത്തിന്റെ ഓരോ അംശവും ഭാരതാംബയ്ക്ക് വേണ്ടിയാണ്. അതിനാല്‍, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധതയോടെയും, 2047-ഓടെ വികസിത ഭാരതമെന്ന കാഴ്ചപ്പാടോടെയും ഞാന്‍ എന്റെ സഹപൗരന്മാരോട് ആഹ്വാനം ചെയ്യുന്നു: നമുക്ക് നമ്മുടെ പൂര്‍വികരുടെ സ്വപ്നങ്ങളെ ദൃഢനിശ്ചയമാക്കിയെടുത്ത്, നമ്മുടെ സ്വപ്നങ്ങളെ അവരുമായി കൂട്ടിച്ചേര്‍ത്ത് പരിശ്രമിക്കാം. ഭാരതത്തിന്റെ നൂറ്റാണ്ടാകാന്‍ വിധിക്കപ്പെട്ട 21-ാം നൂറ്റാണ്ടില്‍ രാജ്യം സുവര്‍ണ്ണ ഭാരതമായി മാറുമെന്ന് ഉറപ്പിക്കാനും ഈ നൂറ്റാണ്ടില്‍ ‘വികസിത ഭാരത’മെന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്നതിലേക്ക് മുന്നേറാനും നമുക്ക് നമ്മുടെ അഭിലാഷങ്ങളെയും പരിശ്രമങ്ങളെയും ഒരുമിപ്പിക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: