ഭുവനേശ്വര്‍: കേന്ദ്രമന്ത്രി ജുവല്‍ ഓറത്തിന്റെ ഭാര്യ ജിഞ്ജിയാ ഓറം (58) അന്തരിച്ചു. ഡെങ്കുപ്പനി പിടിപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇതേ ആശുപത്രിയില്‍ തന്നെ ജുവല്‍ ഓറവും ചികിത്സയിലായിരുന്നു.
ജിഞ്ജിയ ഓറത്തിന്റെ നിര്യാണത്തില്‍ ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി അഗാധദുഖം രേഖപ്പെടുത്തി. മന്ത്രിമാരായ പൃഥിരാജ് ഹരിചന്ദന്, മുകേഷ് മഹാലിങ്, സ്പീക്കര്‍ സുരാമ പാന്ദി, ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ജുവല്‍ ഓറത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും ശക്തമായി പിന്തുണ നല്കിയ മഹിളയായിരുന്നു ജിഞ്ജിയ. ഇവരുടെ വിവാഹം 1987 മാര്‍ച്ച് എട്ടിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: