കുവൈറ്റ് സിറ്റി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈറ്റിലെത്തി. കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അല്‍-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണത്തിന് നന്ദിയെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. കുവൈറ്റ് നേതൃത്വവുമായി മുന്‍കൂട്ടി നിശ്ചയിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും രാഷ്ട്രീയം, വ്യവസായം, ഊര്‍ജ്ജം, സുരക്ഷ, ദേശീയ- അന്തര്‍ദേശീയ വിഷയങ്ങള്‍ തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള് അവലോകന യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മൂന്ന് ദിവസത്തെ മാലദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് വിദേശകാര്യമന്ത്രി കുവൈറ്റിലെത്തിയത്.
കുവൈറ്റിലെ മംഗഫിലുള്ള ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. 45 ഭാരതീയരാണ് എന്ന് കൊല്ലപ്പെട്ടത്. ജൂണ്‍ 12നുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ 23 പേര് മലയാളികളാണ്. അപകടത്തിനുശേഷം കുവൈറ്റ് സര്‍ക്കാര്‍ ലേബര്‍ ക്യാമ്പുകളിലെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുകയും വ്യാപക പരിശോധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: