ബാങ്കോക്ക്: തായ് ലാന്‍ഡിനെ ഭരിയ്‌ക്കാന്‍ സുന്ദരിയായ പ്രധാനമന്ത്രി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 37കാരി പയേതുങ്താൻ ഷിനവത്ര തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്സിൻ ഷിനവത്രയുടെ മകളാണ്. തായ് ലാന്‍റ് രാജാവ് ഇവരുടെ പ്രധാനമന്ത്രി പദം അംഗീകരിച്ചതോടെ ഞായറാഴ്ച പയേതുങ്താന്‍ ഷിനവത്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഫ്യൂ തായ് പാര്‍ട്ടിയുടെയും ഇവരെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടികളുടെയും പിന്തുണ പയേതുങ്താന്‍ ഷിനവത്രയ്‌ക്കുണ്ട്. രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് പയേതുങ്താന്‍. നേരത്തെ തക്സിന്‍ ഷിനവത്രയുടെ ഇളയ സഹോദരി യിങ്ലുക് ഷിനവത്രയും പ്രധാനമന്ത്രിയായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷിനവത്രയുടെ മകൾ പയേതുങ്താൻ ഷിനവത്രയെ (37) തായ്‌ലൻഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. എങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് തായ് ലാന്‍റ് രാജാവ് ഇവരുടെ തെരഞ്ഞെടുപ്പ് സാധുവാക്കിയത്. നിലവിൽ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസിൽ ബുധനാഴ്ച പുറത്താക്കിയതിനെ തുടർന്നാണ് വീണ്ടും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ. ഇതോടെ ടൂറിസത്തിന്റെ പേരില്‍ വിദേശസഞ്ചാരികളെ മാടിവിളിക്കുന്ന തായ് ലാന്‍റിന് ചേര്‍ന്ന പ്രധാനമന്ത്രിയാണ് സുന്ദരിയായ പയേതുങ്താനെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. എമേസിങ് തായാലന്‍റ് (Amazing Thailand) എന്നാല്‍ സൗന്ദര്യത്താല്‍ ഭ്രമിപ്പിക്കുന്ന തായ് ലാന്‍റ് എന്നാണര്‍ത്ഥം. അതിനെ അന്വര്‍ത്ഥമാക്കുന്ന സുന്ദരിയായ പുതിയ തായ് ലാന്‍റ് പ്രധാമന്ത്രിയാണ് 37 കാരിയായ പയേതുങ്താന്‍. ഇവര്‍ക്ക് തായ് ലാന്‍റിന്റെ ചോരയൊലിപ്പിക്കുന്ന സമ്പദ് ഘടനയുടെ മുറിവുണക്കാന്‍ കഴിയുമോ?
പയേതുങ്താന്‍ 37 വയസ്സില്‍ കോടിക്കോടീശ്വരി
ടൂറിസം കൊണ്ട് സമ്പന്നമായ രാജ്യമാണ് തായ് ലാന്‍റ്. ‘എമേസിങ് തായ് ലാന്‍റ് ‘ എന്നതാണ് ഈ രാജ്യത്തിന്റെ പരസ്യവാചകം. ഇപ്പോള്‍ ആ പരസ്യവാചകത്തിന് ചേരുന്ന പ്രധാനമന്ത്രിയെ കിട്ടിയിരിക്കുന്നു എന്നാണ് ടൂറിസം മേഖലയിലെ ബിസിനസുകാര്‍ സമാധാനിക്കുന്നത്. ഇനിയങ്ങോട്ട് തായ് ലാന്‍റ് കുതിച്ചുവളരും എന്ന പ്രതീക്ഷയിലാണ് ആ രാജ്യം.
പിതാവായ മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയുടെ മുഴുവന്‍ സ്വത്തുക്കള്‍ക്കുമുള്ള അവകാശി കൂടിയാണ് പയേതുങ്താന്‍ ഷിനവത്ര. കോടിക്കോടിക്കണക്കിന് സ്വത്തിന്റെ അവകാശി. 2023ല്‍ മാത്രം തായ് ലാന്‍റ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയ 37കാരി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി.
വെല്ലുവിളി പൊളിഞ്ഞ സമ്പദ് ഘടന
സാമ്പത്തിക പ്രതിസന്ധിയാണ് തായ് ലാന്‍റിന്റെ പ്രധാന പ്രതിസന്ധി. ഇതിനെ എങ്ങിനെ മറികടക്കാനാകും എന്നതാണ് പയേതുങ്താന്റെ പ്രധാനപ്രതിസന്ധി. അതുപോലെ വടവൃക്ഷം പോലെ വളരുന്ന മയക്കമരുന്ന് ലോബികളുടെ വളര്‍ച്ചയെ തടയിടാന്‍ എത്രത്തോളം കഴിയും എന്നതും മറ്റൊരു വെല്ലിവിളിയാകും.
കഴിഞ്ഞ പത്ത് വര്‍ഷമായി പട്ടാളഭരണത്തിന്റെ കരാളഹസ്തത്തില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു തായ് ലാന്‍റ് സമ്പദ്ഘടന.
പയേതുങ്താന്റെ പിതാവ് അധികാരദുര്‍വിനിയോഗം ചെയ്തതിന് പട്ടാളം പുറത്താക്കിയ പ്രധാനമന്ത്രി
2006 ലാണ് അധികാരദുര്‍വിനിയോഗം ആരോപിച്ച് പട്ടാളം പുറത്താക്കിയ പ്രധാനമന്ത്രിയായിരുന്നു പയേതുങ്താന്റെ അച്ഛന്‍ തക്സിൻ ഷിനവത്ര. മകള്‍ കരാളപയേതുങ്താന്‍ പ്രധാനമന്ത്രിയായതോടെ തായ് ലാന്‍റ് രാജാവ് തക്സിൻ ഷിനവത്രയ്‌ക്ക് മാപ്പ് നൽകി.
2006 ലാണ് തക്സിനെ പട്ടാളം പുറത്താക്കിയതിനെ തുടർന്ന് വിദേശത്തു താമസമാക്കിയ തക്സിൻ ഷിനവത്ര കഴിഞ്ഞ വര്‍ഷമാണ് തായ് ലാന്‍റില്‍ തിരിച്ചെത്തിയത്. എട്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയായിരുന്നു അദ്ദേഹത്തിന് വിധിച്ചിരുന്നത്. എന്നാൽ അത് മഹാവജിറലോങ്‌കോൺ രാജാവ് ഇടപെട്ട് കഴിഞ്ഞ സെപ്തംബറിൽ ഇത് ഒരു വർഷമായി കുറച്ചു. തായ് ലാന്‍റില്‍ തിരിച്ചെത്തിയ അദ്ദേഹം ജയിലിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം പിന്നീട് തക്സിൻ ആശുപത്രിത്തടവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പരോളിൽ ഇറങ്ങി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജയില്‍ ശിക്ഷ പാടെ ഒഴിവാക്കിയെന്ന് മാത്രമല്ല, അദ്ദേഹത്തെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. കോടീശ്വരനും ബിസിനസുകാരനും കൂടിയായ തക്സിന് രാജാവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മാപ്പു നൽകിയത്. തക്സിൻ ഉൾപ്പെടെ ഏതാനും തടവുകാർക്കും ജയിലിലെ നല്ല നടപ്പ് മാനദണ്ഡമാക്കി മാപ്പുനൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: