തിരുവനന്തപുരം: ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ അധ്യാപകനെ ആക്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് കൊണ്ടുളള ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
കോളേജ് കൗണ്‍സില്‍ യോഗമാണ് വിദ്യാര്‍ത്ഥികളെ സസ്പന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.നാല് പേര് യാത്ര ചെയ്ത ബൈക്ക്, കോളേജ് വളപ്പില്‍ കയറ്റുന്നതിനെ വിലക്കിയതിനാണ് അധ്യാപകനായ ബിജുവിനെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്തത്.
കേസില്‍ പ്രതി ചേര്‍ത്തതോടെയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവിലാണ്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതിനിടെ അധ്യാപകന് ശരീരനിറം വച്ച് കളിയാക്കിയെന്നാരോപിച്ച് പുതിയൊരു പരാതി ഒരു വിദ്യാര്‍ത്ഥി കഴക്കൂട്ടം സ്റ്റേഷനില്‍ നല്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ്
കേസ് എടുത്തതിന് പിന്നാലെയാണ് പുതിയ പരാതി നല്‍കിയത്.
നേരത്തേ കേസ് ഒത്തുതീര്‍പ്പാക്കാന്‍ എസ് എഫ് ഐ ഇടപെട്ടെങ്കിലും അധ്യാപകന് വഴങ്ങിയില്ല. ഇടത് അനുകൂല അധ്യാപക സംഘടനയിലെ അംഗമാണ് അധ്യാപകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: