പത്തനംതിട്ട: ആറ് വര്‍ഷം മുമ്പ് കാണാതായ ജസ്‌ന ജെയിംസിനോട് മുഖ സാദൃശ്യമുളള പെണ്‍കുട്ടി ജസ്‌നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് മുണ്ടക്കയത്തുള്ള ലോഡ്ജിലെത്തിയിരുന്നതായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍.ഒരു യുവാവും പെണ്‍കുട്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്നതായാണ് വെളിപ്പെടുത്തല്‍.
പത്രത്തില്‍ പടം വന്നപ്പോഴാണ് ജസ്‌നയെ ആണ് കണ്ടതെന്ന് തിരിച്ചറിഞ്ഞത്. വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിയാണ്. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. റോസ് നിറത്തിലുളള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. എവിടെയോ ടെസ്റ്റ് എഴുതാന്‍ പോകുവാണെന്നാണന്നും കൂട്ടുകാരന്‍ വരാനുണ്ടെന്നും പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പിന്നീട് പയ്യന്‍ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോയത്. വെളുത്ത് മെലിഞ്ഞ പയ്യനാണ് ജസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്നും 102ാം നമ്പര്‍ മുറിയാണെടുത്തതെന്നും ലോഡ്ജ് മുന്‍ ജീവനക്കാരി വെളിപ്പെടുത്തി. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ. സിബിഐ ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുന്‍ജീവനക്കാരി പറഞ്ഞു.
ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെമുളള തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ഇതുവരെ പറയാതിരുന്നതെന്നുമാണ് മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍.അതേസമയം ജസ്‌ന വന്നിട്ടില്ലെന്ന് ലോഡജ് ഉടമ പ്രതികരിച്ചു. മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്നും തന്നോടുള്ള വൈരാഗ്യം കാരണമാണ് ഈ ആരോപണമെന്നുമാണ് ലോഡ്ജ് ഉടമയുടെ പ്രതികരണം.
അതേസമയം, ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അന്വേഷണം വഴി തെറ്റിക്കാനാണെന്നാണ് ജെസ്‌നയുടെ പിതാവിന്റെ പ്രതികരണം.
അഞ്ച് വര്‍ഷം മുമ്പ് ഒരു മാര്‍ച്ച് 23 മുതലാണ് ജസ്‌നയെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോളാണ് കൊല്ലമുള സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജസ്‌നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്‌ന 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്നിറങ്ങിയത്.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജസ്‌ന ഫോണ്‍ ഫോണ്‍ കൈവശം വച്ചിരുന്നില്ല. ഇത് മനപ്പൂര്‍വമാണോ അതോ മറന്നതാണോ എന്നും വ്യക്തമല്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോണ്‍ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകള്‍ സൂക്ഷ്മ പരിശോധന നടത്തി.
പെണ്‍കുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഒരു തുമ്പും കിട്ടിയില്ല.കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം ജസ്‌നയെ തെരഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: