കൊച്ചി: പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്.അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആശുപത്രി അധികൃതരാണ് അസുഖവിവരം പുറത്തുവിട്ടത്. മോഹന്‍ലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്.
മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: