ന്യൂദല്‍ഹി: ബിജെപി അംഗത്വ പ്രചാരണത്തിന് സപ്തംബര്‍ ഒന്നിന് തുടക്കമാകും. ഓണ്‍ലൈനായാണ് അംഗത്വ വിതരണം. മിസ്ഡ് കോള്‍ വഴി ബിജെപി അംഗത്വം സ്വീകരിക്കാം. മിസ്ഡ് കോള്‍ അടിച്ചാല്‍ മെസേജായി ലഭിക്കുന്ന ലിങ്കില്‍ കയറി ഫോട്ടോയും വിലാസവും അടക്കം നല്‍കിയാലാണ് അംഗത്വം ലഭിക്കുക. രണ്ടു ഘട്ടമായാണ് പ്രാഥമിക അംഗത്വ വിതരണം നടക്കുന്നത്. സപ്തംബര്‍ ഒന്ന് മുതല്‍ 25 വരെ ആദ്യഘട്ടത്തിലും ഒക്ടോബര്‍. 1 മുതല്‍ 15 വരെ രണ്ടാംഘട്ടത്തിലും അംഗത്വം സ്വീകരിക്കാം.
ഒക്ടോബര്‍ 16 മുതല്‍ 31 വരെ സജീവ അംഗത്വ വിതരണം നടക്കും. നവംബര്‍ 1 – 10 തീയതിക്കുള്ളില്‍ പ്രാഥമിക, സക്രിയ അംഗത്വ രജിസ്റ്റര്‍ തയ്യാറാക്കാനും ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യോഗത്തില്‍ തീരുമാനിച്ചു.
അംഗത്വ പ്രചാരണത്തിന്റെ ചുമതലക്കാരെയും യോഗത്തില്‍ പ്രഖ്യാപിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെക്കാണ് അംഗത്വ വിതരണത്തിന്റെ ദേശീയ ചുമതല. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ ബിജെപി ദേശീയ ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, പി സുധീര്‍, അംഗത്വ പ്രചാരണ ചുമതലക്കാരായ അഡ്വ. പ്രകാശ് ബാബു, ടി.പി. സിന്ധുമോള്‍, കെ. സോമന്‍ എന്നിവരും പങ്കെടുത്തു. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളക്കുട്ടിയും യോഗത്തിലുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, അഡ്വ. ടി.പി. സിന്ധുമോള്‍, കെ. സോമന്‍ എന്നിവരാണ് അംഗത്വ വിതരണത്തിന്റെ സംസ്ഥാന ചുമതലക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: