കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ പ്രതികാര നടപടിയുമായി മമതാ ബാനര്‍ജി സര്‍ക്കാര്‍. 43 ഡോക്ടര്‍മാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്.
മമതാ സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് സ്ഥലംമാറ്റത്തിലൂടെ വ്യക്തമാകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പറഞ്ഞു. ഡോക്ടര്‍മാരെ സ്ഥലംമാറ്റിയ നടപടിയെ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് അസോസിയേഷന് ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള പ്രതികാര നടപടികളിലൂടെ സുരക്ഷിതത്വത്തിനും നീതിക്കുമായുള്ള പ്രതിഷേധത്തെ തകര്‍ക്കാനാവില്ലെന്ന് അസോസിയേഷന് വ്യക്തമാക്കി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ടിഎംസി സര്‍ക്കാരിന്റെ നടപടിയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: