തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് തടയിടുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന നേതാക്കളുടെ ഉപവാസ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തെ തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അയല്‍ രാജ്യങ്ങളെയും അന്യസംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിലാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചു നല്‍കിയെങ്കിലും സംസ്ഥാനം അത് കാര്യക്ഷമമായി കൊണ്ടുപോകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഫണ്ടു പോലും വകമാറ്റി ചെലവഴിക്കുന്നു. വയനാട് പാലക്കാട് ജില്ലകളിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും വകമാറ്റി ചെലവഴിക്കുകയാണ് ചെയ്യുന്നതെന്നും സുരേഷ് പറഞ്ഞു.
എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് വി. മനു, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രകാശ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, എബിവിപി ജില്ലാ പ്രസിഡന്റ് ബി. വിഷ്ണു, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. സ്മിത, കെ. പ്രഭാകരന് നായര്‍, എം. ടി. സുരേഷ്കുമാര്‍, ആര്. ജിഗി, സംസ്ഥാന സെക്രട്ടറിമാരായ കെ.വി. ബിന്ദു, കെ.കെ. രാജേഷ്, എ. അരുണ്‍കുമാര്‍, കെ. രാജേഷ്, എ.ജെ. ശ്രീനി, മേഖല സെക്രട്ടറിമാരായ കെ. ഷാജിമോന്‍, എ. വി. ഹരീഷ്, ജെ. ഹരിഷ് കുമാര്‍, െ്രെപമറി വിഭാഗം കണ്‍വീനര്‍ പാറംകോട് ബിജു, സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ഹരി.ആര്. വിശ്വനാഥ്, മീഡിയ കണ്‍വീനര്‍ സതീഷ് പ്രിസം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: