തിരുവനന്തപുരം: 2024 വര്‍ഷത്തെ മെഡിക്കല്‍, മെഡിക്കല്‍അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നീറ്റ് (യു.ജി) 2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിശ്ചിത സമയത്തിനകം സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമ മെഡിക്കല്‍, ആയുര്‍വേദ റാങ്ക് ലിസ്റ്റുകള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 14 ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ സ്വീകരിച്ചശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അലോട്ട്‌മെന്റ് സംബന്ധിച്ച തുടര്‍ന്നുള്ള വിവരങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദര്‍ശിക്കേണ്ടതാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക