കോഴിക്കോട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരില്‍ ഡിവൈഎഫ്ഐ നടത്തുന്ന പോര്‍ക്ക് ഫെസ്റ്റിനെതിരെ സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി.ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സമസ്ത നേതാവ് ഡി വൈ എഫ് ഐ നടപടിക്കെതിരെ രംഗത്തു വന്നത്.
വയനാട്ടില്‍ ദുരിതബാധിതരില്‍ അധികവും പന്നിയിറച്ചി നിഷിദ്ധമായി കരുതിയിരുന്നവരാണെന്ന് നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി.അവരെ അവഹേളിക്കുന്നതാണ് പോര്‍ക്ക് ഫെസ്റ്റെന്നാണ് വാദം.
ഡി വൈ എഫ് ഐയുടേത് മതനിന്ദയാണെന്നും നാസര്‍ ഫൈസി കൂടത്തായി ആരോപിക്കുന്നു.ഡിവൈഎഫ്ഐയുടെ കോതമംഗലം മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപിച്ച പോര്‍ക്ക് ഫെസ്റ്റിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്ഐ കോതമംഗലം കമ്മിറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണ്. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണ്. വയനാട്ടുകാരെ ഭക്ഷിപ്പിക്കുന്നില്ലെന്ന ‘ ന്യായം ‘ അത് കൊണ്ട് കിട്ടുന്ന വരവ് വയനാട്ടുകാരെ അവഹേളിക്കലാണെന്ന് ധരിക്കുന്നതിനുള്ള മറുപടിയാവില്ല- ഫെയ്സ് ബുക്ക് പോസറ്റില്‍ നാസര്‍ ഫൈസി കൂടത്തായി പറയുന്നു.ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മത നിന്ദ എന്നതാണ് പോസ്റ്റിന്റെ തലക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: