ന്യൂദൽഹി: പോളണ്ടിൽ നിന്നുള്ള തനതായ കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അത്തി ജ്യൂസ് പോളണ്ടിലേക്ക് കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (APEDA) പോളണ്ടിലേക്ക് ജിഐ ടാഗ് ചെയ്‌ത പുരന്ദർ അത്തിപ്പഴത്തിൽ നിന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-ഡ്രിങ്ക് അത്തി ജ്യൂസ് കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കിയത്. ഇവിടെ എടുത്ത് പറയേണ്ടത് ജിഐ ടാഗ് ആ ഇനത്തിന് കൂടുതൽ നിയമ പരിരക്ഷ നൽകുന്നുണ്ട് എന്നതാണ്. കൂടാതെ മറ്റുള്ളവരുടെ അനധികൃത ഉപയോഗം തടയുന്നു.
ഇതിനുപരി ഉൽപ്പന്നത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനെയും ജിഐ സഹായിക്കുന്നു. ആഗോള വിപണിയിൽ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങളുടെ സാധ്യതകളെയാണ് ഈ കയറ്റുമതി പ്രതിഫലിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: