ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാൻ പെണ്മക്കളുടെ ജീവിതം വിൽപ്പനചരക്കായി പാകിസ്ഥാൻ കർഷകർ. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വിളനാശവും ഉണ്ടാകുമെന്ന ഭീതിയിലാണ് കർഷകർ. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കായി പ്രായപൂർത്തിയാകാത്ത പെണ്മക്കളെ വിവാഹം കഴിപ്പിക്കുകയാണ് ഇവർ. അവരുടെ ഇരട്ടി പ്രായമുള്ള പുരുഷന്മാരിൽ നിന്ന് പണം വാങ്ങിയാണ് വിവാഹം നടത്തുന്നത് .
2022ലെ വെള്ളപ്പൊക്കത്തിൽ പാക്കിസ്ഥാന്റെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലായി. ഈ ആഘാതത്തിൽ നിന്ന് സിന്ധ് മേഖല ഇതുവരെ കരകയറിയിട്ടില്ല. ഇതോടെ മഴക്കാല വധുക്കൾ എന്ന ട്രെൻഡ് ആരംഭിച്ചതായി ശൈശവ വിവാഹത്തിനെതിരെ പോരാടുന്ന സംഘടനയുടെ സ്ഥാപകൻ മഷൂഖ് പറഞ്ഞു. ചില രക്ഷിതാക്കൾ തങ്ങളുടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പുരുഷന്മാരുടെ കുടുംബത്തിൽ നിന്ന് പണം വാങ്ങി വിവാഹം കഴിപ്പിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് തങ്ങളുടെ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത 45 പെൺകുട്ടികൾ വിവാഹിതരായതായി ഗ്രാമത്തലവൻ ഖാൻ മുഹമ്മദ് മല്ല പറഞ്ഞു.ദാരിദ്ര്യത്തിൽ നിന്ന് രക്ഷനേടാനാണ് മക്കളുടെ വിവാഹം നടത്തുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: