ആംസ്റ്റര്ദാം: ഇരുടീമുകളും ചേര്‍ന്ന് 34 പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ തൊടുത്ത് യൂറോപ്യന്‍ ഫുട്ബോളിലെ ആവേശ മത്സരം. വരും സീസണിലെ യുവേഫ യൂറോപ്പ ലീഗ് യോഗ്യതയ്ക്കായുള്ള നിര്‍ണായക പ്ലേഓഫ് പോരാട്ടത്തിലാണ് ഈ നീളന്‍ ഷൂട്ടൗട്ട് മത്സരം അരങ്ങേറിയത്.
മത്സരത്തില്‍ ഗ്രീക്ക് ക്ലബ്ബ് പനാത്തിനായികോസിനെ 13-12ന് തോല്‍പ്പിച്ച് ഡച്ച് ക്ലബ്ബ് അയാക്സ് യോഗ്യത നേടി. നിശ്ചിത സമയ മത്സരവും അധികസമയവും 1-1 സമനിലയില്‍ കലാശിച്ചതാണ് വമ്പന്‍ ഷൂട്ടൗട്ട് പോരിലേക്ക് നയിച്ചത്. പക്ഷെ യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇതിലും വലിയ ഷൂട്ടൗട്ട് കണ്ട മത്സരം നടന്നിട്ടുണ്ട്.
നേരത്തെ ഗ്രീക്ക് തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 1-0ന് ജയിച്ച് അയാക്സ് ആധിപത്യം പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം അയാക്സ് തട്ടകം യോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തിന്റെ അവസാന നിമിഷമാണ് എല്ലാം തകിടം മറിഞ്ഞത്. അയാക്സിനെ ഞെട്ടിച്ച് സന്ദര്കരായ പനാതിനായികോസ് മത്സരത്തിന്റെ 89-ാം മിനിറ്റില്‍ ഗോളടിച്ചു. ഇതോടെ ആകെ ഗോള്‍ 1-1 ആയി. ഷൂട്ടൗട്ടില്‍ അയാക്സ് ഗോളി റെംകോ പസ്വീര്‍ അഞ്ചെണ്ണം തടുത്തിട്ടു. ഒരു കിക്ക് വലയിലെത്തിക്കുകയും ചെയ്തു. മത്സരത്തിലെ ഷൂട്ടൗട്ട് മാത്രം 25 മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: