Kerala

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ; പാനൂരില്‍ എസ്എഫ്‌ഐ – എംഎസ്എഫ് സംഘര്‍ഷം

സംഭവത്തിന് പിന്നാലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

Published by

കണ്ണൂര്‍: പാനൂരില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സംഭവത്തിന് പിന്നാലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാനൂര്‍ മുസ്ലീം ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by