കണ്ണൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറുവോട്ടാണ് സംഭവം പനച്ചിക്കടവത്ത് പി.കെ.അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയത് സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ്. ആക്രമണത്തിനിടെ ഷാഹുലിനും ഇവരുടെ പന്ത്രണ്ടുവയസുള്ള മകനും പരിക്കേറ്റു.
പ്രതി ഷാഹുല്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പേരാവൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: