ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ദേശീയ പുരസ്കാരം വൈകീട്ട് മൂന്നുമണിക്ക് ഡല്‍ഹിയിലും സംസ്ഥാന പുരസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്തും പ്രഖ്യാപിക്കും. ഇരു അവാര്‍ഡിലും മികച്ച നടനുള്ള അന്തിമ പട്ടികയില്‍ മമ്മൂട്ടി ഇടംപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാസ്വാദകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ഒരേ ദിവസം പ്രഖ്യാപിക്കുന്നുവെന്നതാണ് ചലച്ചിത്ര പ്രേമികള്‍ക്ക് സന്തോഷം ഇരട്ടിയാക്കുന്നത്. മികച്ച സംവിധായകന്, നടന്, നടി തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകന് സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിര്‍ണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളില്‍ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.
അവസാനഘട്ടത്തിലെത്തിയ 40 സിനിമകളില്‍ നിന്ന് അര ഡസന്‍ ചിത്രങ്ങളില്‍ നിന്നായിരിക്കും പ്രധാന പുരസ്കാരങ്ങള്‍. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതല്‍ ദ കോര്‍, 2018 എവെരി വണ്‍ ഈസ് എ ഹീറോ, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം. ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വര്‍ഗീസ് രാജ് എന്നിവര്‍ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്. 84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വര്‍ഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉര്‍വശിയും പാര്‍വതി തിരുവോത്തും അവസാന ഘട്ടത്തിലും ജൂറിയെ കുഴക്കുന്നു. 2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: