കോട്ടയം: കാര്‍ഷിക മേഖലയിലടക്കം കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ രണ്ടുവര്‍ഷം മുന്‍പ് സര്‍ക്കാര്‍ ആവിഷ്കരിച്ച കര്‍മ്മ പദ്ധതി എങ്ങമെത്തിയില്ല. 2022 മുതല്‍ 7 വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് കേരള സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് എന്ന പേരില്‍ സംസ്ഥാന എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റ് ആണ് പദ്ധതി തയ്യാറാക്കിയത്. പക്ഷേ തുടര്‍നടപടികളെടുക്കാന്‍ ഒരു നീക്കവും ഉണ്ടായില്ല. കൃഷി, കന്നുകാലി വളര്‍ത്തല്‍, മീന്‍പിടിത്തം, ജൈവ ആവാസ വ്യവസ്ഥ, ആരോഗ്യം, ജലഉപഭോഗം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് കര്‍മ്മപദ്ധതി തയ്യാറാക്കിയത് . കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുകയും അതിനനുസരിച്ച് നടപടികള്‍ നടപ്പാക്കുകയും ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.
ഒരോ വര്‍ഷവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാര്‍ഷിക നഷ്ടം കൂടി വരികയാണ്. ഉഷ്ണ തരംഗവും തുടര്‍ന്ന് കനത്ത വേനല്‍ മഴയും ഒക്കെ കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് അല്ലാതെ അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: