ന്യൂദൽഹി: ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പഞ്ചായത്തി രാജ് പ്രതിനിധികൾ നേതൃത്വം നൽകണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നേതൃത്വം വഹിക്കാൻ കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളോടും പഞ്ചായത്തി രാജ് സ്ഥാപനങ്ങളുടെയും (പിആർഐ) ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളുടെയും (ആർഎൽബി) ജനപ്രതിനിധികളോടും അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 14 ന് ന്യൂദൽഹിയിലെ ജൻപഥിലെ ഡോ അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ഒരു സുപ്രധാന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗ്രാമീണ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെയും (ഇഡബ്ല്യുആർ) തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും (ഇആർ) സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥികളായി ക്ഷണിക്കുന്നതിനായിട്ടാണ് പഞ്ചായത്ത് രാജ് മന്ത്രാലയം അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
ന്യൂദൽഹിയിലെ ഡോ.അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ നടന്ന ചടങ്ങിൽ രാജീവ് രഞ്ജൻ സിംഗ്, കേന്ദ്ര പഞ്ചായത്തീരാജ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി പ്രൊഫ.എസ്.പി.സിംഗ് ബാഗേൽ, പഞ്ചായത്ത് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് എന്നിവർ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലെ വിശിഷ്ട വനിതാ നേതാക്കളുടെ അനുമോദനത്തിന് ചടങ്ങ് സാക്ഷ്യം വഹിച്ചു.
അവരുടെ അസാധാരണമായ സംഭാവനകൾ അവരുടെ സമുദായങ്ങൾക്കും മണ്ഡലങ്ങൾക്കും അഭിമാനവും പുരോഗതിയും കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയ്‌ക്ക് നൽകിയ സുപ്രധാന സംഭാവനകളെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പ്രത്യേക അതിഥികളെ അഭിനന്ദിച്ചു.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് തന്റെ മുഖ്യ പ്രഭാഷണത്തിൽ സ്ത്രീകൾ അവരുടെ അന്തർലീനമായ ശക്തിയും കഴിവും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഗ്രാമീണ മേഖലകളിൽ ഭരണവും പൊതുസേവന വിതരണവും മെച്ചപ്പെടുത്തുന്നതിനായി സാങ്കേതിക മുന്നേറ്റങ്ങൾ, പ്രത്യേകിച്ച് ഇ-ഗ്രാം സ്വരാജ്-ഭാഷിണി സംയോജനം, പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം വനിതാ നേതാക്കളോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: