കോട്ടയം: വയനാട് പ്രകൃതി ദൂരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ കുത്തിത്തിരിപ്പ്. പ്രധാനമന്ത്രി വന്നുപോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്ര സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ടിവി പ്രധാന അവതാരകനായ അരുണ്‍കുമാറിന്‌റെ കണ്ടെത്തല്‍. ധനസഹായം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അമര്‍ഷം ഉണ്ടെങ്കിലും തത്കാലം അത് പരസ്യമായി പ്രകടിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണത്രെ. എന്നാല്‍ ഇക്കാര്യം ലേഖകനുമായി സംസാരിച്ചപ്പോള്‍ ദുരന്തത്തിലുണ്ടായ നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ പണം അനുവദിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ഇതുവരെ റിപ്പോര്‍ട്ട് കൊടുത്തിട്ടില്ലെന്നും വ്യക്തമായി. ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ഒരാഴ്ച കൂടി വേണമെന്നാണ് പറഞ്ഞതെന്നും വ്യക്തമായി. അതോടെ അരുണ്‍കുമാര്‍ നിലപാട് മാറ്റി. നഷ്ടപരിഹാരം വൈകുന്നതല്ല, എല്‍ ത്രീ ദുരന്തമായി പ്രഖ്യാപിക്കാത്തതാണ് പ്രശ്‌നമെന്ന നിലയ്‌ക്ക് ഉരുണ്ടുകളിക്കുകയായിരുന്നു പിന്നീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: