ന്യൂഡൽഹി : രാജ്യത്തെ പ്രശസ്ത മിസൈൽ ശാസ്ത്രജ്ഞൻ രാം നാരായൺ അഗർവാൾ (83) അന്തരിച്ചു. ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ വികസനത്തിന് അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അഗ്നി മിസൈലുകളുടെ പിതാവ് എന്നാണ് രാം നാരായണൻ അറിയപ്പെട്ടിരുന്നത്. പത്മഭൂഷൺ പുരസ്‌കാര ജേതാവായ ആർഎൻ അഗർവാൾ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം.
ഡോ. അഗർവാൾ എഎസ്എൽ ഡയറക്ടറായാണ് വിരമിച്ചത് . രാജ്യത്തിന്റെ അഭിമാനകരമായ അഗ്നി മിസൈൽ പരിപാടിക്ക് നേതൃത്വം നൽകി രണ്ട് പതിറ്റാണ്ട് ചെലവഴിച്ചു. ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ കരിയറിൽ, ഡോ. അഗർവാൾ, ഡോ. അരുണാചലം, ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ ശാസ്ത്രജ്ഞർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: