ടെഹ്‌റാന്‍: ഹമാസ് രാഷ്‌ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയ ഇറാന്‍ സന്ദര്‍ശനത്തിനിടെ കൊല്ലപ്പെട്ടതില്‍ തിരിച്ചടി നല്‍കാന്‍ പേടിച്ച് ഇറാന്‍ ഭരണകൂടം. യുദ്ധം തുടങ്ങിയാല്‍ ഇറാന്‍ തോല്‍ക്കും എന്നത് മാത്രമല്ല, ഇറാന്‍ ഒരു ജനാധിപത്യ രാജ്യമായി മാറും എന്നതാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ഏറ്റവും വലിയ പേടി.
ഇറാന്റെ തലസ്ഥാനത്ത് അവരുടെ ഏറ്റവും വലിയ സുരക്ഷ സന്നാഹം ഉള്ളിടത്ത് കയറിയാണ് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഹമാസിന്റെ തലവനെ ഇസ്രായേല്‍ തീര്‍ത്തത് ഇറാനുള്ളിലെ പിന്തുണയോട് കൂടി തന്നെയാണ് എന്നതും അവരെ പേടിപ്പിക്കുന്നു.
തിരിച്ചടി നല്‍കുന്നതില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയുണ്ടായി. തുടര്‍ന്ന് ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തുവന്നു. രാഷ്‌ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ‘ദൈവ കോപത്തിന്റെ’ ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
യുദ്ധം ഉണ്ടായാല്‍ ഇറാന്റെ ഉള്ളില്‍ തന്നെ തിരിച്ചടി ഉണ്ടാകും. ഇറാന്റെ ആര്‍മിയുടെ ഒരു ഭാഗം കൂറ് മാറി ഇസ്രായേല്‍ പക്ഷത്തേക്ക് പോകാന്‍ സാധ്യത ഉണ്ട്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ തകര്‍ത്ത് ഇറാനെ ഒരു ജനാധിപത്യ രാജ്യം ആക്കാന്‍ ഇറാനിയന്‍ ജനത ആഗ്രഹിക്കുന്നു എന്നത് യാഥാര്‍ഥ്യം ആണ്.
യുദ്ധം ഉണ്ടായാല്‍ ഇസ്രായേല്‍ മാത്രമല്ല അമേരിക്കയും കയറി അടിക്കും. അമേരിക്കയുടെ ആക്രമണം കേന്ദ്രീകരിക്കുക ഗള്‍ഫിലെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നിന്ന് ആയിരിക്കും. ഇസ്രായേല്‍ പൂര്‍ണ യുദ്ധത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്കകമാണ് ഇസ്മയില്‍ ഹനിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നെഷാത്ത് എന്നറിയപ്പെടുന്ന തന്ത്ര പ്രധാനമായ ഗെസ്റ്റ് ഹൗസില്‍ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു സ്‌ഫോടനം നടത്തിയാണ് ഹനിയയെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: