ഇസ്രായേലിനെ ഇപ്പോൾ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കും എന്ന് ഇറാൻ പറയാൻ തുടങ്ങിയിട്ട് വർഷം ഒന്നായി.
അതും കാത്ത് കേരളത്തിലെ മാധ്യമങ്ങളും, സമാധാനക്കാരും കാത്തിരുന്നു കാത്തിരുന്നു വേരിറങ്ങി. ഇസ്രായേലിന്റെ പതനം ആഘോഷിക്കാൻ മേടിച്ചു വെച്ച ടൺ കണക്കിന് പച്ച ലഡു പൂപ്പലടിച്ച് മീഡിയ വൺ ഓഫീസിലും, ലീഗിന്റെ ഓഫീസിലും, AKG സെന്ററിലും, ഇന്ദിരാ ഭവനിലും ഒക്കെ കെട്ടിക്കിടക്കുന്നു.
മുസ്ലിം രാജ്യങ്ങൾ ഒന്നിച്ച് മൂത്രം ഒഴിച്ചാൽ ഒലിച്ചു പോകാനേ ഉള്ളു ഇസ്രായേൽ എന്നൊക്കെ ഗീർവാണം മുഴക്കിയ ആളുകൾക്ക് ഇപ്പോൾ അതോർക്കുമ്പോൾ മൂത്രം ഒഴിക്കാനേ തോന്നുന്നില്ല…!
ഇറാന്റെ തലസ്ഥാനത്ത് അവരുടെ ഏറ്റവും വലിയ സുരക്ഷ സന്നാഹം ഉള്ളിടത്ത് കയറിയാണ് ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഹമാസിന്റെ തലവനെ ഇസ്രായേൽ തീർത്തത്.
ഇസ്രായേലിനെ ഇപ്പോൾ തീർത്തു കളയും എന്ന് ദിവസവും തള്ളിമറിച്ചിരുന്ന ഇറാന്റെ മടയിൽ കയറി ഇസ്രായേൽ പണിതു. ഇറാന്റെ മുൻ പ്രസിഡന്റിന്റെ അപകട മരണം ആരുടെ തിരക്കഥ ആയിരുന്നു എന്ന് ഇനി പറയേണ്ടതില്ലല്ലോ.
പ്രോക്സികളായ ഹിസ്‌ബുള്ള, ഹൂതി പോലുള്ള തീവ്രവാദ സംഘടനകളെ കൊണ്ട് കുറെ റോക്കറ്റ് ഇസ്രായേലിലേക്ക് വിടുന്നത് അല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇസ്രായേൽ ആകട്ടെ ഹൂതികളുടെ കേന്ദ്രം തന്നെ ബോംബിട്ട് തകർത്തു. ഹിസ്ബുള്ളയുടെ നേതാക്കന്മാരെ അറഞ്ചം പുറഞ്ചം തട്ടികളയുകയും ചെയ്യുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇറാൻ ഇസ്രായേലിനെ ആക്രമിക്കുന്നില്ല..?
ഉത്തരം സിമ്പിൾ ആണ്. യുദ്ധം ഉണ്ടായാൽ ഇറാന്റെ ഉള്ളിൽ തന്നെ തിരിച്ചടി ഉണ്ടാകും. വിദേശ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ ആർമിയുടെ ഒരു ഭാഗം കൂറ് മാറി ഇസ്രായേൽ പക്ഷത്തേക്ക് പോകാൻ സാധ്യത ഉണ്ട്. ഇസ്ലാമിക ഭരണകൂടതിരെ ഇറാൻ ജനത നടത്തിയ സമരങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ നടത്തിയ സമരങ്ങൾ മലയാളികൾ ഒഴികെ ലോകം മുഴുവൻ കണ്ടതാണ്.
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ തകർത്ത് ഇറാനെ ഒരു ജനാധിപത്യ രാജ്യം ആക്കാൻ ഇറാനിയൻ ജനത ആഗ്രഹിക്കുന്നു എന്നത് യാഥാർഥ്യം ആണ്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഒരു സ്വർഗം തന്നെ ആയിരുന്നു. 2500 വർഷങ്ങൾ പഴക്കമുള്ള പേർഷ്യൻ സംസ്ക്കാരം ലോകത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഒന്നാണ്. സ്ത്രീകൾക്ക് ഒക്കെ എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന കാലത്ത് നിന്നാണ് ഇസ്ലാമിക വിപ്ലവം നടത്തി സ്ത്രീകളെ എല്ലാവരെയും കറുത്ത ചാക്കിൽ കയറ്റിയത്.
യുദ്ധം ഉണ്ടായാൽ ഇസ്രായേൽ മാത്രമല്ല അമേരിക്കയും കയറി അടിക്കും. അമേരിക്കയുടെ ആക്രമണം കേന്ദ്രീകരിക്കുക ഗൾഫിലെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നിന്ന് ആയിരിക്കും എന്നതാണ് രസകരമായ കാര്യം. ഒരുപക്ഷെ സൗദി അറേബ്യ കൂടി ഇസ്രായേലിനും അമേരിക്കക്കും ഒപ്പം ചേർന്നാലും അത്ഭുതം ഇല്ല.
ഇസ്രായേൽ ആകട്ടെ പൂർണ യുദ്ധത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി.
ഇത്രയും തള്ളി മറിച്ചിട്ടും സ്വന്തം മൂക്കിന്റെ താഴെ ഇസ്രായേൽ കയറി അടിച്ചതിന്റെ നാണക്കേട് മറയ്‌ക്കാൻ ഇറാന് എന്തെങ്കിലും ചെയ്തേ പറ്റൂ താനും. ഒന്നുമില്ലെങ്കിൽ കേരളത്തിലെ മാധ്യമങ്ങളെയും, സമാധാനക്കാരെയും എങ്കിലും തൃപ്തിപ്പെടുത്തേണ്ടേ..!
ഖത്തർ ഇടപെടും, സൗദി ഇടപെടും, തുർക്കി ഇടപെടും, ഇറാൻ ഇറങ്ങിയാൽ ഇസ്രായേൽ അതോടെ തീരും എന്നൊക്കെ പറഞ്ഞിരുന്നവരുടെ അവസ്ഥ ഇറാൻ മനസിലാക്കണം. അവർ ഒരു വർഷമായി കാത്തിരിക്കുന്നു, എന്തെങ്കിലും ചെയ്യൂ പ്ലീസ്..
യുദ്ധം തുടങ്ങിയാൽ ഇറാൻ തോൽക്കും എന്നത് മാത്രമല്ല, ഇറാൻ ഒരു ജനാധിപത്യ രാജ്യമായി മാറും എന്നതാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ഏറ്റവും വലിയ പേടി. ഇസ്രായേൽ ഇറാനിൽ കയറി ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി നേതാവിനെ കൊന്നത് പോലും ഇറാനുള്ളിലെ പിന്തുണയോട് കൂടി തന്നെയാണ് എന്നതും അവരെ പേടിപ്പിക്കുന്നു.
ഇറാനിലെ ജനങ്ങൾ തന്നെ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ പുറത്താക്കുന്ന അവസ്ഥ ഒരു വശത്ത്, ഇത്രയും ബിൽഡപ്പ് കൊടുത്തിട്ട് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അത് കൂടുതൽ നാണക്കേട്, പ്രത്യേകിച്ച് ഹമാസ് തലവനെ ഇറാനിൽ വെച്ച് ഇസ്രായേൽ തട്ടിയ സ്ഥിതിക്ക്..!
ഇനിയിപ്പോൾ ആകെയുള്ള മാർഗം ഇസ്രായേലുമായി ഒരു രഹസ്യ കരാർ ഉണ്ടാക്കുക. അതായത് ഇറാൻ ഇസ്രായേലിലേക്ക് കുറച്ചു റോക്കറ്റുകൾ വിടും, അത് ഇസ്രായേൽ അവരുടെ Iron Dome വെച്ച് തകർത്തോളും. കുറെ റോക്കറ്റുകൾ ഇസ്രായേൽ മരുഭൂമിയിലും വീഴും. അതോടെ കേരളത്തിലെ മാധ്യമങ്ങളിലും, തെരുവുകളിലും ആഘോഷം തുടങ്ങും.
ഇറാൻ ഇസ്രായേലിനെ തകർത്തു എന്നൊക്കെ ആഴചകളോളം അവർ ആഘോഷിച്ചോളും. ഞാൻ നോക്കിയിട്ട് ഇനി അതെ മാർഗം ഉള്ളു..
അപ്പോൾ എങ്ങനാ പച്ച ലഡ്ഡുവിന് ഓർഡർ കൊടുത്തോട്ടെ..
ജിതിന്‍ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: