കൊല്‍ക്കത്ത :കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഉണ്ടായ അത്രയും അതിക്രമങ്ങള്‍ സ്ത്രീകള്‍ നേരിട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ആര് ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഇന്ത്യ മുന്നണി സഖ്യകക്ഷികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുണ്ടായിരിക്കുന്ന പോരിന്റെ ഭാഗമായാണ് തൃണമൂല്‍ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തു വന്നത്. പ്രതികളെ രക്ഷിക്കാന്‍ മമതാ ബാനര്‍ജി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവന. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ആശുപത്രി അധികൃതര്‍ക്കും പ്രാദേശിക ഭരണകൂടത്തിനും എതിരെ ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയരുന്നതായും രാഹുല്‍ പറഞ്ഞു.
അതേസമയം കൊലപാതകത്തില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: