ന്യൂദല്‍ഹി: വാക്കുകളെ വളച്ചൊടിക്കാന്‍ അറിയാത്തവളാണ് പി.ടി. ഉഷ. അതുകൊണ്ടാണ് ശരീരഭാരക്കൂടുതല്‍ കാരണം ഗുസ്തിയില്‍ നിന്നും അവസാനറൗണ്ടില്‍ പുറത്താക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫൊഗാട്ടിനോട് പി.ടി. ഉഷ സത്യം പറഞ്ഞത് ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടത് കായികതാരത്തിന്റെയും അവരുടെ കോച്ചിന്റെയും മാത്രം ചുമതലയാണെന്നും അല്ലാതെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നിയോഗിച്ച മെഡിക്കല്‍ ഓഫീസറുടെ ചുമതലയല്ലെന്ന് പി.ടി. ഉഷ പറഞ്ഞത്. ഗുസ്തി, ഭാരദ്വഹനം, ബോക്സിങ്ങ് എന്നീ ഇനങ്ങളില്‍ താരങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടതായി വരും, അതിന്റെ ചുമതല താരത്തിനും അവരുടെ കോച്ചിനും തന്നെയാണ്. ഇതൊരു അന്താരാഷ്ട്ര നിയമമാണ്. അതാണ് പി.ടി. ഉഷ പറഞ്ഞത്.
മീഡിയവണ്‍ വാര്‍ത്ത:
കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്നവള്‍ ആണ് ഉഷ. അല്ലാതെ സിപിഎം നേതാക്കള്‍ സംസാരിക്കുന്നതുപോലെ സത്യത്തെ വളച്ചൊടിച്ച് മറ്റൊന്നാക്കി സംസാരിക്കാന്‍ ഉഷയ്ക്ക് അറിയില്ല. അത് ഉഷയുടെ രീതിയുമല്ല. ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റെ ഭാഗമായ മീഡിയ വണും മറ്റു ചില ഇടത് പക്ഷചായ് വുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉഷ ശരീരഭാരം കൂടിയതിന് വിനേഷ് ഫൊഗാട്ടിനെ കുറ്റപ്പെടുത്തി എന്ന രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പറയുന്നത്. കേരളത്തില്‍ നിന്നും ഉഷയെ പ്രധാനമന്ത്രി മോദി ദല്‍ഹിയിലേക്ക് കൊണ്ടുപോയതുമുതലേ ഉഷയെ ചില ശക്തികള്‍ വേട്ടയാടുകയാണ്. കേരളത്തില്‍ നിന്നും ഒരു കായിക താരം, അതും സെക്കന്റില്‍ നാനൂറില്‍ ഒരംശത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട് പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്ത് എത്തിയത് ആഘോഷിക്കേണ്ടതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയ ചിന്താഗതി കാരണം വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ചിലര്‍.
എന്തായാലും മാധ്യമം ദിനപത്രവും മീഡിയാവണ്ണും സത്യത്തെ വളച്ചൊടിക്കുന്നത് വഴി അവരുടെ വിശ്വാസ്യതയെ കളഞ്ഞ് കുളിക്കുകയാണ്. ഒരിയ്ക്കലും വിനേഷ് ഫൊഗാട്ടിനെ കുറ്റപ്പെടുത്താനല്ല ഉഷ അങ്ങിനെ പറഞ്ഞത്. ശരീരഭാരം കാത്ത് സൂക്ഷിയ്ക്കേണ്ടത് കായികതാരങ്ങളുടെയും അവരുടെ കോച്ചിന്റെയും മാത്രം കരുതലാണെന്ന കാര്യം പറയുകയാണ് ചെയ്തത്. അല്ലാതെ മെഡിക്കല്‍ ഓഫീസറെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം വിനേഷ് ഫൊഗാട്ടിനെ അവസാന നിമിഷം വരെ പുറത്താക്കാതിരിക്കാന്‍ സാധ്യമായതെല്ലാം പി.ടി. ഉഷ ചെയ്തിരുന്നു. അവസാനം വെള്ളിമെഡലെങ്കിലും കിട്ടാന്‍ പരിചയസമ്പന്നനായ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ട് വന്ന് നിയമയുദ്ധം നടത്തുകയും ചെയ്തു.
അതുപോലെ ഇതേ സംഭവത്തില്‍ ഉഷയെ കുറ്റപ്പെടുത്തിയ മറ്റൊരാള്‍ ശാരദക്കുട്ടി എന്ന സിപിഐ പിന്തുണയുള്ള സാംസ്കാരിക വിമര്‍ശകയാണ്. ശരീരഭാരം കൂടിയതിനാല്‍ പുറത്താക്കപ്പെടും എന്ന വാര്‍ത്ത വന്നതിന് ശേഷം ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ തളര്‍ന്ന് കിടക്കുന്ന വിനേഷ് ഫൊഗാട്ടിനെ ഉഷ ആശ്വസിപ്പിക്കുന്ന ചിത്രം കാട്ടി, ഉഷ ഹൃദയം കൊണ്ടല്ല, കൈകൊണ്ട് മാത്രമാണ് വിനേഷ് ഫൊഗാട്ടിനെ തൊടുന്നത് എന്നാണ് ശാരദക്കുട്ടി നടത്തിയ കമന്റ്. എത്ര ഹൃദയശൂന്യമായ കമന്റാണ് ഒരു സാംസ്കാരിക പ്രവര്‍ത്തക നടത്തുന്നത്. അതും വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനാണെന്നോര്ക്കണം. ഗുസ്തി ഫെഡറേഷന്റെ ഭാരവാഹിക്കെതിരെ സമരം ചെയ്ത വിനേഷ് ഫൊഗാട്ടിനോട് മോദിക്കോ കേന്ദ്ര സര്‍ക്കാരിനോ വ്യക്തിഗതമായി യാതൊരു വിദ്വേഷവുമില്ല. ആ ഭാരവാഹിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ പഴയ രാഷ്ട്രീയ പ്രശ്നം കുത്തിപ്പൊക്കി, വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം കൂടാന്‍ മോദി എന്തോ സൂത്രം ഒപ്പിച്ചു എന്ന രീതിയില്‍ വരെ പോകുകയാണ് പ്രചാരണം.
ഇപ്പോള്‍ ഉഷ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന പ്രസ്താവനയിലൂടെ ഉഷയ്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് ജപ്പാന് താരവും ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ജപ്പാന്റെ റെയ് ഹിഗുചി. “വിവരവും വിശ്വാസ്യയോഗ്യതയുമുള്ള ഒരു കോച്ചിന്റെ സാന്നിധ്യം ഗുസ്തിതാരങ്ങളുടെ കാര്യത്തില്‍ അത്യാവശ്യമാണ്. കാരണം ഗുസ്തിയില്‍ ശരീരഭാരം, ന്യൂട്രീഷ്യന്‍, ഉറക്കം, വിശ്രമം, മാനസികാവസ്ഥ, ശാരീരികാവസ്ഥ, വീഡിയോ വിശകലനം ഇതെല്ലാം പ്രധാനമാണ്. “- റെയ് ഹിഗുച്ചി പറയുന്നു.
Wrestling is about strength, physicality, technique, mentality, nutrition, weight loss, rest, sleep, video research, and the quantity, quality, and balance of all of these training areas. And an understanding and trustworthy coach.
— Rei Higuchi (@Reihiguchi0128) August 11, 2024
“ഒളിമ്പിക് ഗെയിമിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഏതൊരു അത്ലറ്റിനും ബാധ്യതയുണ്ടെന്നും അത് കര്‍ശനമായി പാലിക്കണമെന്നും വെങ്കലമെഡല്‍ ജേതാവായ മലയാളി ഹോക്കി താരം ശ്രീജേഷ് പറയുന്നു. ഇത്തരം നിയമങ്ങളാണ് ഒളിമ്പിക് ഗെയിമിന്റെ സൗന്ദര്യം. അത് പാലിക്കണം”. – ഇവിടെയും ഉഷ പറഞ്ഞ കാര്യം തന്നെയാണ് മറ്റൊരു വിധത്തില്‍ ശ്രീജേഷും പറയുന്നത്. അതായത് 50കിലോഗ്രാം ശരീരഭാരമുള്ള മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരഭാരം 50 കിലോഗ്രാമിനുള്ളില്‍ നിര്‍ത്തേണ്ടത് അത് ലറ്റിന്റെയും അവരുടെ കോച്ചിന്റെയും ഉത്തരവാദിത്വം തന്നെയാണെന്നാണ് ശ്രീജേഷും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: